Skip to content
പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിക്കുമെന്നും പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമെന്നും ഷാഫി പറമ്പില്‍ എംപി. പത്ര പരസ്യം ഉള്‍പ്പെടെ എല്ലാ വിവാദങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്നും എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചര്‍ച്ചയായതെന്ന കാര്യത്തില്‍ പരിഭവമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.