കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ നാഫ്ത പൈപ്പ് ലൈനനില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഏകദേശം 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ്. പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ പൈപ്പ്ലൈനിന് സമീപമുള്ള നിരവധി കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

