ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പട്ടിക ജാതി- പട്ടിക വര്‍ഗത്തില്‍പ്പെടുന്ന വനിത സംരംഭകര്‍ക്ക് 2 കോടി രൂപ വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *