പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു!മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്ര ഇനി കൂടുതൽ സുഖകരമാകും. കഴിഞ്ഞ 40 വർഷമായി തുടരുന്ന സൂപ്പർഫാസ്റ്റ് സർവീസിന് പകരമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ‘പ്രീമിയം സൂപ്പർ ഫാസ്റ്റ്’ ബസ് ഇന്ന് മുതൽ ഓടിത്തുടങ്ങി.
മലപ്പുറം എം.എൽ.എ ശ്രീ. പി. ഉബൈദുള്ള പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കാലപ്പഴക്കം ചെന്ന പഴയ ബസ് മാറ്റി പുതിയത് അനുവദിക്കണമെന്ന സ്ഥിരം യാത്രക്കാരുടെയും AIKMCC ഊട്ടി ഏരിയ കമ്മിറ്റിയുടെയും അഭ്യർത്ഥന കണക്കിലെടുത്താണ് ബഹുമാനപ്പെട്ട ഗതാഗത മന്ത്രി പുതിയ ബസ് അനുവദിച്ചത്.
മലപ്പുറം – ഊട്ടി: രാവിലെ 11:00 AM (വൈകുന്നേരം 4:00 മണിക്ക് ഊട്ടിയിൽ എത്തും)
ഊട്ടി – മലപ്പുറം: വൈകുന്നേരം 04:45 PM (രാത്രി 9:30 മണിക്ക് മലപ്പുറത്ത് തിരിച്ചെത്തും)
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി പുതിയ ബസ് അനുവദിച്ച മന്ത്രി ശ്രീ. കെബി ഗണേഷ് കുമാറിനും ഇതിനായി പ്രയത്നിച്ച സംഘടനകൾക്കും അഭിനന്ദനം.

