സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും മുൻമന്ത്രി പി,എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും ആണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, ബംഗളുരുവിലെ എകാലോജിക്കിന്റെ പൂട്ടിയ ഓഫീസ് ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇ.ഡി സമൻസിനെതിരെ സി.എം.ആർ.എൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും കോടതി വ്യക്തമാക്കിയതോടെയാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയത്സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകി എന്നതാണ് കേസിന്റെ ആധാരം. നേരത്തെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ അഴിമതി ആരോപണം ഉയർന്നുവന്നത്. തുടർന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

