കാസര്‍ഗോഡ്: നിയമസഭ സ്ഥാനാര്‍ഥികളിലെ കോടിപതികളില്‍ കോടിപതികളായി കല്ലട്ര മാഹിന്‍ ഹാജിയും ഷാനവാസ് പാദൂരും. കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ ഹാജിക്ക് 49,38,26,674 രൂപയുടെ ആസ്തിയാണുള്ളത്.
6,42,18,012 രൂപയുടെ ബാധ്യതയുണ്ട്. ആദായനികുതി നല്‍കിയതുപ്രകാരം 39,84,670 രൂപയാണ് 2024-25 വര്‍ഷത്തെ വരുമാനം. 10 ബാങ്കുകളിലായി 6,90,982 രൂപയുടെ നിക്ഷേപവും 29 കമ്പനികളിലായി 5,68,49,714 രൂപയുടെ ഷെയറുകളുമുണ്ട്. അഞ്ചുലക്ഷം രൂപയുടെ ഇന്നോവ, നാലുലക്ഷം രൂപയുടെ ഹോണ്ട ജാസ്, 2.50 ലക്ഷത്തിന്റെ ഹോണ്ട അമേസ്, രണ്ടുലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റ് എന്നിങ്ങനെ നാലു കാറുകളുണ്ട്. കാഞ്ഞങ്ങാട് ഒന്നും കളനാട് കട്ടക്കാലില്‍ രണ്ടും വീടുകളുണ്ട്. കൈവശമുള്ളത് 15,000 രൂപ. ഭാര്യ നഫീസത്ത് ബീവിയുടെ പേരില്‍ 12,16,59,993 രൂപയുടെ ആസ്തിയുണ്ട്. 2.30 കോടിയുടെ സ്വര്‍ണാഭരണങ്ങളും കളനാട് കട്ടക്കാലില്‍ 1.50 കോടി വിലമതിക്കുന്ന വീടും 2,29,993 രൂപയുടെ ബാങ്ക് നിക്ഷേപവും നഫീസത്തിന്റെ പേരിലുണ്ട്. കൈവശമുള്ളത് 5000 രൂപ. ഭാര്യയുടെ പേരില്‍ ബാധ്യതകളൊന്നുമില്ല.
ഇതേമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിന് 2,13,04,800 രൂപയുടെ ആസ്തിയും 9,26,200 രൂപയുടെ ബാധ്യതയുമുണ്ട്. 9.70 ലക്ഷം രൂപയുടെ കാറും ആറുലക്ഷം രൂപയുടെ ടിപ്പര്‍ ലോറിയുമുണ്ട്. അഞ്ചു ധനകാര്യസ്ഥാപനങ്ങളിലായി 46,000 രൂപയും ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 21,000 രൂപയുടെ ഷെയറുമുണ്ട്. തെക്കില്‍ വില്ലേജില്‍ 1.99ഏക്കര്‍ കൃഷിഭൂമിയും 2.26 ഏക്കര്‍ കൃഷി ഇതരഭൂമിയുമുണ്ട്. 1800 ചതുരശ്രഅടിയുള്ള 88,33,340 രൂപയുടെ വീടുമുണ്ട്. ആദായനികുതി നല്‍കിയതുപ്രകാരം 3,04,550 രൂപയാണ് 2024-25 വര്‍ഷത്തെ ഷാനവാസിന്റെ വരുമാനം. കൈവശമുള്ളത് 15,000 രൂപ. ഭാര്യ സുമയ്യബീവിക്ക് 1,71,82,840 രൂപയുടെ ആസ്തിയും 76,51,114 രൂപയുടെ ബാധ്യതയുമുണ്ട്. ഭാര്യക്ക് 1,54,16,800 രൂപയുടെ ആഭരണങ്ങളും 17,06,000 രൂപയുടെ കാറും ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 40,000 രൂപയുടെ ഷെയറുമുണ്ട്. കൈവശമുള്ളത് 10,000 രൂപ.
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫിന് 35,07,978 രൂപയുടെ ആസ്തിയും 15,32, 663 രൂപയുടെ ബാധ്യതയുമുണ്ട്. 25 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്റ്റ കാറും 9.2 ലക്ഷത്തിന്റെ ഹ്യുണ്ടായി ഐ20 കാറും ആറു ബാങ്കുകളിലായി 70,936 രൂപയുടെ നിക്ഷപവുമുണ്ട്. ബഡാജെ വില്ലേജില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന പത്തേക്കര്‍ കാര്‍ഷികേതര ഭൂമിയുണ്ട്. കടമ്പാറില്‍ 3200 ചതുരശ്രഅടിയുടെ വീടും മംഗല്‍പാടിയില്‍ 1210 ചതുരശ്രഅടിയുടെ അപ്പാര്‍ട്ട്മെന്റുമുണ്ട്. 5,32,663 രൂപയുടെ വാഹനവായ്പയും 10 ലക്ഷം രൂപയുടെ ഭവനനവായ്പയുമുണ്ട്. കൈവശമുള്ളത് 15,000 രൂപ. ഭാര്യ മറിയം ഫൈസൂറയ്ക്ക് 28.75 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളുണ്ട്. കൈവശമുള്ളത് 10,000 രൂപ. ബാധ്യതകളൊന്നുമില്ല.
കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളിക്ക് 10,07,301 രൂപയുടെ ആസ്തിയും മൂന്നുലക്ഷം രൂപയുടെ ബാധ്യതയുമാണുള്ളത്. 3.20 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 80,000 രൂപയുടെ ബൈക്കും ടെക്സ്റ്റൈല്‍ ബിസിനസില്‍ ഒരുലക്ഷം രൂപയുടെ സ്റ്റോക്ക് വാല്യുവുമുണ്ട്. കൂടാതെ കോട്ടയം കൈപ്പുഴ വില്ലേജില്‍ 24 ലക്ഷം രൂപ വിലമതിക്കുന്ന 1.18 ഏക്കര്‍ കൃഷിസ്ഥലവും നീണ്ടൂര്‍ പഞ്ചായത്തില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 1500 ചതുരശ്രഅടിയുടെ വീടുമുണ്ട്. രണ്ടുലക്ഷത്തിന്റെയും ഒരുലക്ഷത്തിന്റെ ഓരോ ഇന്‍ഷ്വറന്‍സ് പോളിസികളുണ്ട്. ആദായനികുതി നല്‍കിയതുപ്രകാരം 5,60,180 രൂപയാണ് 2024-25 വര്‍ഷത്തെ ഷൈജിയുടെ വരുമാനം. കൈവശമുള്ളത് 17,000 രൂപ. ഗവ. പ്രസ് ജീവനക്കാരിയായ ഭാര്യ സുനി എല്‍സി ജോസഫിന് 5,16,661 രൂപയുടെ സ്വത്തും 7,68,654 രൂപയുടെ ബാധ്യതയുമുണ്ട്. 20 ലക്ഷം രൂപയുടെ സ്വര്‍ണം, ഒരു ലക്ഷം രൂപയുടെ കാര്‍ 20,000 രൂപയുടെ സ്കൂട്ടര്‍ എന്നിവയുമുണ്ട്. ആദായനികുതി നല്‍കിയതുപ്രകാരം 4,25,769 രൂപയാണ് 2024-25 വര്‍ഷത്തെ സുനിയുടെ വരുമാനം. കൈവശമുള്ളത് 12,000 രൂപ.
തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരുടെ ആസ്തി 33,38,328 രൂപയാണ്. 12ലക്ഷം രൂപയുടെയും രണ്ടുലക്ഷം രൂപയുടെയും രണ്ടു കാറുകളുണ്ട്.
16,10,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 47,328 രൂപയുടെ ബാങ്ക് നിക്ഷേപവും 2.50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയുമുണ്ട്. തച്ചനാട്ടുകരയില്‍ 2.44 ഏക്കര്‍ കൃഷിഭൂമിയും വാണിജ്യകെട്ടിടവുമുണ്ട്. എട്ടുലക്ഷം രൂപ വാഹനവായ്പയിനത്തില് അടയ്ക്കാനുണ്ട്. കൈവശമുള്ളത് 15,000 രൂപ. ഭാര്യ ഷീജയ്ക്ക് 1,09,23,500 രൂപയുടെ ആസ്തിയുണ്ട്. 13,30,500 രൂപയുടെ നിക്ഷേപവും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയും 89,60,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും സ്വന്തമായുണ്ട്. കൈവശമുള്ളത് 8000 രൂപ. ബാധ്യതകളൊന്നുമില്ല.

