മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റ് കൂടിയാണിത്. മധ്യവര്‍ഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണിതെന്നും വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിതെന്നും വികസനത്തിനാണ് മുന്‍തൂക്കമെന്നും സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമെന്നും ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.