യുഎഇയില്‍ നിന്നും വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് ഇന്നും നിരാശ. യുഎഇയില്‍ നിന്നുള്ള മിക്ക വിമാനങ്ങളുടെയും സര്‍വീസുകളില്‍ ഇന്നും മാറ്റം വന്നിട്ടുള്ളതായി വിമാനക്കമ്പനികള്‍ അറിയിച്ചു. എമിറേറ്റസ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നീ വിമാനക്കമ്പനികളുടെ സര്‍വീസുകളിലാണ് മാറ്റം വന്നിരിക്കുന്നത്. യുഎസ്-ഇറാന് സംഘര്‍ഷത്തിന്റെ ഭാഗമായും മറ്റ് സാങ്കേതികമായ കാരണങ്ങള്‍ മൂലവുമാണ് വിമാനങ്ങള്‍ വൈകുന്നതെന്നും റദ്ദാക്കിയതെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.
ഇത്തിഹാദ് എയര്‍വേയ്സിന്റെ അബുദാബിയില്‍ നിന്നും ബഹ്റൈനിലേക്ക് സര്‍വീസ് നടത്തുന്ന EY641, EY645 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന EY653 വിമാനം വൈകി സര്‍വീസ് നടത്തുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. കൂടാതെ ജക്കാര്‍ത്തയില്‍ നിന്നും അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്ന EY473 വിമാനം ചില ഓപ്പറേഷണല്‍ കാരണങ്ങള്‍ മൂലം വൈകി സര്‍വീസ് നടത്തും. കൂടാതെ അബുദാബിയില്‍ നിന്നും ഫുകറ്റിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയിരുന്ന EY414 വിമാനം വൈകിയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. തിരിച്ച് ഫുകറ്റില്‍ നിന്നും അബുദാബിയിലേക്ക് ഇന്ന് സര്‍വീസ് നടത്തുന്ന EY415 വിമാനവും വൈകും.
അതേസമയം ഇന്നലെ വിമാനത്താവളങ്ങളെ ബാധിച്ച യുകെ എയര്‍ ട്രാഫിക് കണ്ട്രോള് സിസ്റ്റം തകരാറിലായത് മൂലം നിരവധി ലണ്ടന്‍-അബുദാബി വിമാനസര്‍വീസുകളെ ബാധിച്ചതായി വിമാനക്കമ്പനി അറിയിച്ചു. ലണ്ടന്‍ ഹത്രൂ – അബുദാബി വിമാനസര്‍വീസ് നടത്തുന്ന EY64 വിമാനം സര്‍വീസ് റദ്ദാക്കി. EY66 വിമാനം 21:30 നായിരിക്കും പുറപ്പെടുന്നത്. EY68 വിമാനത്തിന് ഇന്‍ബൗണ്ട് EY67 പാരീസ് ചാള്‍സ് ഡി ഗല്ലിലേക്ക് തിരിച്ചുവിട്ടതിനുശേഷം സര്‍വീസ് നടത്താന്‍ വൈകുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഒരുക്കുന്നതിനും തുടര്‍ന്നുള്ള റീബുക്കിംഗിനും തങ്ങളുടെ ടീമുകള്‍ സഹായം നല്‍കുന്നുണ്ടെന്ന് ഇത്തിഹാദ് പറഞ്ഞു.

