റഷ്യൻ, ചൈനീസ് സൈനിക സഹകരണം പരസ്യമാക്കി ഇറാൻ; ‘ഇതൊന്നും രഹസ്യമല്ലെന്ന്’ വിദേശകാര്യ മന്ത്രി
റഷ്യയുമായും ചൈനയുമായുള്ള സൈനിക സഹകരണം സജീവമായി തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം “ഒരു രഹസ്യമല്ല” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
യുദ്ധക്കളത്തിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, ഇറാൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ സൈനിക സഹായങ്ങൾ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇറാൻ്റെ ഈ വെളിപ്പെടുത്തൽ നിർണ്ണായകമാണ്.

