വയനാടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. ഡിസംബര്‍ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 2ന് മേപ്പാടിയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.