വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. ദുരന്തസഹായത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി 153 കോടി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വയനാട്ടിലെ ദുരന്ത ബാധിത മേഖലകളെ പുനരധിവസിപ്പിക്കാന്‍ 2219 കോടി രൂപയുടെ കേന്ദ്ര സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിടെയാണ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. എന്നാല്‍ ഏറ്റവും പുതുതായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാന്‍ എന്ത് പാക്കേജെന്നും വ്യക്തമാക്കുന്നില്ല.