വിധിയെഴുതി വയനാടും ചേലക്കരയും. വയനാട്ടില്‍ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടില്‍ 64.72% ആണ് പോളിങ്. ചേലക്കരയില്‍ രാത്രി എട്ടുമണി വരെയുള്ള കണക്ക് അനുസരിച്ച് 72.77 ശതമാനം ആണ് പോളിങ്. ചേലക്കര മണ്ഡലത്തില്‍ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.