പരപ്പ: വർഷങ്ങളായി വർഗീയ കലാപമില്ലാത്ത നാടാണ് കേരളമെന്ന് സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. കാഞ്ഞ ഞാട്നിയോ ജമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് റാലി പരപ്പയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ബേബികേരളത്തിന്റെ മതനിരപേക്ഷ മതസും ഇടതുപക്ഷബോധവും സുശക്ക് തമായ ഇടതുപക്ഷ സർക്കാരുമാണ് വർഗീയ ചിദ്രശക്ക് തിക തലപൊക്കാതിരിക്കാൻ കാരണം. യുഡിഎഫ് വന്നാൽ വർഗീയത മാത്രമല്ല സാമുദായികതയും ഉയർന്നു വരും. കേന്ദ്രം അടിച്ചേൽപ്പിച്ച കടുത്ത സാമ്പത്തികന്തെരു ക്കത്തിനിടയിലും ജനപക്ഷ പദ്ധതി നടപ്പിലാക്കിയ എൽ ഡി എഫ് തുടരേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല വരും തലമുറയ്ക്ക് ജിവിക്കാൻ സമാധാനവും ക്ഷേമവും പുലരുന്ന നാടിനെ കാത്ത വെക്കാൻ എൽ ഡി എഫിനെ കഴിയു. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങണ് സമൂഹത്തിൽ ചർച്ചയാകേണ്ടത്. ഭാരിദ്രമാണ് അടിസ്ഥാന പ്രശ്നം ‘തീവ്ര ദാരിദ്രം തുടച്ചുനീക്കാർ ഇടതുപക്ഷ ഭരണത്തിന് സാധിച്ചത് വലിയ നേട്ടമാണ്.
നാടിന പുരോഗതിക്ക് തുടർവ്വയുണ്ടാകാൻ പാടില്ലെന്ന വഞ്ചനാപരമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. എൽ ഡി എഫ് സർക്കാരിന്റെ നേതൃത്വത്തിൽ സർവ്വ മേഖലയിലും കേരളം നേടിയ സമാനതകളില്ലാത്ത നേട്ടം തമസ്ക്കരിക്കാനുള്ള ശ്രമം നടക്കുന്നു. ആരോഗ്യരംഗത്തെ ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതി കരിക്കുകയാണ്. സ്വകാര്യ ശുപത്രികളെ ഏറ്റെടുക്കുന്ന ആഗോള ഭീമൻ മാർക്ക് ഇവിടെ അവസരമൊരുക്കാനാണ് ഈ നീക്കം ‘ സത്യവും അസത്യവും തമ്മിലുള്ള മത്സരമാണ് ഈ തെര ഞ്ഞെടൊപ്പെന്നും ബേബി പറഞു.
ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ഭാസ്ക്കരൻ അടിയോടി അധ്യക്ഷനായി.കെ.പി.സതീഷ് ചന്ദ്രൻ . ഇ . ചന്ദ്രശേഖരൻ.എം.രാജഗോപാലൻ’സി.പി. ബാബു .കുര്യാക്കോസ് പ്ലാപ്പറമ്പൻ . അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ . വി.വി.രമേശൻ വി.കെ.രാജൻ . എം’ രാജൻ . കെ.വി.കൃഷ്ണർ പി.ടി. നന്ദകുമാർ . പി.പി.രാജു . കെ.വി മാത്യു മാസ്റ്റർ . ബിജു തുളിശ്ശേരി’ . കെ.എസ്. കുര്യാക്കോസ് . ഏ.ആർ. രാജു . വി.കെ.നാരായണൻഎന്നിവർ സംസാരിച്ചു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു റെഡ് സല്യൂട്ട്. ഗാന മേള യും നടന്നു.

