സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ആവശ്യപ്പെട്ടു. പോലീസ് റിപ്പോര്‍ട്ട് തന്നെ ഹൈക്കോടതി തള്ളിയെന്നും അന്ന് രാജി വെക്കാന്‍ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവരാണ് സിപിഎമ്മുകാരെന്നും രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു