സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കിഴിശ്ശേരിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നില്‍ക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ് അതുകൊണ്ടാണെന്നും ആ ഒരു ആദരവ് കൂടിയാണ് ഇവിടെ എത്തി നല്‍കിയതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.