സോഷ്യൽ മീഡിയയിലെ ചർച്ചകളിലും കമ്മന്റുകളിലും എന്നും നിറഞ്ഞു നിന്നിരുന്ന ഒരു ട്രെയിനാണ് അന്ത്യോദയ. ബൈ വീക്കിലിയായി സർവീസ് നടത്തുന്ന അന്ത്യോദയ ആഴ്ചയിൽ മൂന്ന് ട്രിപ്പ് ആക്കണമെന്നും പ്രതിദിനമാക്കണമെന്നും ആവശ്യം ഉന്നയിക്കുന്നിടത്തെല്ലാം കോട്ടയത്തെ പഴിചാരുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മണ്ഡലകാല, ഫെസ്റ്റിവൽ സീസണിൽ കോട്ടയം വഴി അന്ത്യോദയ സ്പെഷ്യൽ സർവീസായി ഓടിക്കുന്നത് സംബന്ധിച്ച് പരാമർശിക്കുന്നത് വീണ്ടും അവിടെനിന്നും നിവേദനം നൽകിയപ്പോൾ ആവർത്തിച്ചു..
അങ്ങനെയാണ് അന്ത്യോദയ എന്നൊരു സർവീസ് പരിചയപ്പെടുന്നത് തന്നെ. കമന്റുകളിൽ നിന്ന് മാവേലിക്കര എം പി യാണ് പുതിയ ഒരു സർവീസ് നേടിയെടുക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ആവർത്തിക്കുന്നുമുണ്ട് . ലക്ഷ്യവും വഴിയും അതിലൂടെ തെളിഞ്ഞു. കമന്റുകൾ പ്രോത്സാഹനമായി.
മലബാർ, മംഗലാപുരം എക്സ്പ്രസ്സ് ട്രെയിനുകളിലെ തിരക്കും രാത്രികാല യാത്രാദുരിതവും മലബാർ മേഖലയിലേയ്ക്കുള്ള ട്രെയിനുകളുടെ ദൗർലഭ്യവും വിശദമായി വരച്ചുകാണിച്ച് അങ്ങനെ കൊടിക്കുന്നിൽ സുരേഷ് എം പി യെ സമീപിച്ചു. ജനുവരിയിൽ സർവീസ് അവസാനിപ്പിച്ചതാണെന്നും സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹത്തെ ബോധിപ്പിച്ചു. ജനറൽ കോച്ചുകൾ മാത്രമുള്ള സർവീസിന്റെ പ്രത്യേകതകളും യാത്രക്കാർക്കുള്ള നേട്ടങ്ങളും നിരവധി തിരക്കിനിടയിലും ആദ്യാവസാനം അദ്ദേഹം ശ്രവിച്ചു. യാത്രക്കാരെ കേൾക്കാനുള്ള മനസ്സാണ് അദ്ദേഹത്തെ മറ്റെല്ലാരെക്കാളും വേറിട്ട് നിർത്തുന്നത്. ആവശ്യത്തിന്റെ ആധികാരികത പരിശോധിക്കാനും സാധ്യതകൾ പഠിക്കാനും അദ്ദേഹത്തിന്റെ പേർസണൽ സെക്രട്ടറിയായ അബ്ദുള്ള ആസാദിന് കൈമാറി. തുടരന്വേഷണത്തിന് ആസാദ് സാറിനെ ബന്ധപ്പെടാനും നിർദേശിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ആസാദ് സാറിന് ഇതെല്ലാം ചിരപരിചിതമായിരുന്നു.
നിവേദനങ്ങൾ തയ്യാറായി, ജനറൽ മാനേജർ, സി പി ടി എം, റെയിൽവേ ബോർഡ്, ചെയർമാൻ, കേന്ദ്ര റെയിൽവേ മന്ത്രി എല്ലായിടത്തും എം പി യുടെ ഇടപെടൽ ഉണ്ടായി. മധുര ഡിവിഷൻ ഓഫീസിൽ ഒരു മീറ്റിംഗിൽ പ്രതിനിധീകരിക്കെ എം പി വീണ്ടും അന്ത്യോദയയ്ക്ക് വേണ്ടി നിലകൊണ്ടു. ആഴ്ചയിൽ രണ്ടു സർവീസുകൾക്ക് ശേഷം കൊച്ചുവേളിയിൽ വിശ്രമിക്കുന്ന റേക്ക് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അങ്ങനെ ഏപ്രിൽ അവസാനവാരം അന്ത്യോദയ സർവീസ് ആരംഭിക്കാൻ ഓർഡർ ഇറങ്ങി . എം പിയുടെ ഇടപെടൽ അവിടെ വിജയം കാണുകയായിരുന്നു . തിരുവനന്തപുരം നോർത്തിൽ നിന്ന് ഏറ്റവും നിർണ്ണായകമായ, ഓഫീസ് അവസാനിക്കുന്ന വൈകുന്നേരസമയം തന്നെ പതിച്ചു കിട്ടി. ശ്രീ ചിത്തിര, RCC പോലുള്ള റീജിയണൽ ആശുപത്രികളിൽ രാവിലെയെത്തി മടങ്ങുന്ന സാധാരണക്കാർക്ക് അന്ത്യോദയ അങ്ങനെ അനുഗ്രഹമായി.
ഓരോ തവണ ആലപ്പുഴ വഴി സർവീസ് അധീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലരും നിവേദനം നൽകുമ്പോഴും തള്ളിക്കളയുന്നതിന് കാരണം അന്വേഷിക്കാതെയാണ് വീണ്ടും വീണ്ടും അവർ നിവേദനം നൽകിക്കൊണ്ടിരുന്നത്. കൊറിഡോർ ബ്ലോക്ക് കർശനമാക്കിയ ശേഷം “പുതുതായി സർവീസ് ആ സമയം അനുവദിക്കില്ല” എന്ന നിലപാടാണ് അവിടെ വിനയയത്. വർക്ക് ഷെഡ്യൂൾ ചെയ്യുമ്പോഴെല്ലാം കോട്ടയം വഴിയാണ് ഇപ്പോൾ അന്ത്യോദയ സർവീസ് നടത്തുന്നതെന്നും മറ്റൊരു വസ്തുതയാണ്. ഈ മാസവും 12, 14, 19, 21, 26, 28 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന 16355 മംഗലാപുരം അന്ത്യോദയ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്
അന്ത്യോദയയ്ക്ക് വേണ്ടി ഒരു വശത്ത് ശക്തമായ ആവശ്യം നിലനിൽക്കുമ്പോഴാണ് മാവേലിക്കര എം പി യുടെ സമ്മർദ്ദം കൂടി അവിടെ ഉണ്ടാവുന്നത്. ഡിവിഷനെ സംബന്ധിച്ചടുത്തോളം ആലപ്പുഴ വഴിയുള്ള ഒറ്റ സ്റ്റോപ്പ് മാത്രമാണ് ഫലത്തിൽ ഇല്ലാതായുള്ളു. പകരം യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് അനിവാര്യമായ കൂടുതൽ സ്റ്റോപ്പുകൾ നൽകി. കണക്കുകൾ പരിശോധിച്ചാൽ “ആലപ്പുഴ” യിലെ ഒരു സ്റ്റോപ്പിന് പകരം ജില്ലയിൽ (മാവേലിക്കര, ചെങ്ങന്നൂർ) രണ്ട് അധിക സ്റ്റോപ്പ് നൽകിയാണ് കോട്ടയം വഴി അന്ത്യോദയ സർവീസ് ആരംഭിച്ചത്.
ശക്തമായ സോഷ്യൽ മീഡിയ ആക്രമണം നേരിട്ട ഒരു സർവീസ് കൂടിയായിരുന്നു അന്ത്യോദയ. കമന്റുകൾ, കൂടുതൽ ഊർജ്ജം നൽകി, കാലാവധി അവസാനിക്കും തോറും എംപിയെയും ആസാദ് സാറിനെയും സമീപിച്ചു ഓരോ തവണയും എം പി യുടെ ഇടപെടൽ ഉണ്ടായി.. ആസാദ് സർ ZRUCC അംഗവും കൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ഡിവിഷനിലും സോണൽ ജിഎം മീറ്റിംഗിലും അവതരിപ്പിക്കാൻ സാധിച്ചു. നിരവധി സർവീസുകൾ നേടിയെടുത്ത കൊടിക്കുന്നിൽ സുരേഷ് എം പിയ്ക്ക് ഒരു പൊൻ തൂവൽ കൂടി സമ്മാനിച്ചിരിക്കുകയാണ് അന്ത്യോദയ
അനുദിനം വിപ്ലവകരമായ വികസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന റെയിൽവേ, നിരവധി പുതിയ സർവീസുകൾ അനുവദിക്കുകയും സ്പെഷ്യൽ സർവീസുകൾ സ്ഥിരപ്പെടുത്തുകയും ചെയ്തപ്പോൾ അന്ത്യോദയയ്ക്കും പെർമെനന്റ് നമ്പർ ലഭിച്ചു. (16313/14). നിലവിൽ സ്പെഷ്യലായി തുടരുന്ന അന്ത്യോദയ പുതിയ നമ്പറിൽ ഉടനെ സർവീസ് ആരംഭിക്കും. സാധാരണക്കാരായ യാത്രക്കാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്, ആദരവാണ് അന്ത്യോദയ സർവീസുകൾ.
Kodikunnil Suresh

