സൗദി അറേബ്യയ്ക്കെതിരെ ഹൂതി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന്, സൗദി അറേബ്യ എന്നീ സഖ്യ രാജ്യങ്ങള്‍ അടിയന്തരമായി ഉന്നതല തല യോഗം ചേരുന്നു. മക്ക ഉള്‍പ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഇതോടെയാണ് പ്രതിരോധ നടപടികള്‍ക്കായി അടിയന്തര യോഗം ചേരുന്നത്. മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് യോഗം.
കഴിഞ്ഞ ദിവസം ഹൂതികള്‍ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തകര്‍ത്തതായി സൗദി അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് മക്ക, ജിദ്ദ, ചെങ്കടലിലെ പ്രധാന എണ്ണ തുറമുഖമായ യാന്‍ബു എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സൗദി അറേബ്യ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം, ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം എല്ലാ അംഗരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദിയെ പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മൂന്ന് രാജ്യങ്ങളുടെയും സൈനിക മേധാവികളുടെ യോഗവും ചേരും.
അതേ സമയം, ‘ഹൂതികള്‍ ചെയ്യുന്നത് അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ്, അതില്‍ ഇറാന് പങ്കില്ല എന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പറഞ്ഞു. ഇതിനിടെ, ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് യുഎഇ, ഒമാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

