അഞ്ച് മാസം പിന്നിട്ട കടുത്ത സംഘർഷവും യുദ്ധവും അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ഇറാനുള്ള ‘അവസാന അവസരമാണിതെന്ന്‘ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നിലവിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നില്ലെന്ന ഇറാന്റെ വാദം പൂർണ്ണമായി തള്ളിയ ട്രംപ്, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്ന് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഇറാൻ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കാതെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള അവസാന അവസരമാണിതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
“നല്ലൊരു കരാറിൽ ഒപ്പുവെക്കാനുള്ള അവസാന അവസരമാണിത്. സർവ്വനാശത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവർക്ക് അവസാനത്തെ ഒരു അവസരം കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” — ഡോണാൾഡ് ട്രംപ് പറഞ്ഞു
മേഖലയിലെ മറ്റ് സുഹൃദ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഇറാനുമായുള്ള ചർച്ചകൾ തുടരാൻ അമേരിക്ക സമ്മതിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു

