ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. മധ്യവര്‍ഗ കേന്ദ്രീകൃതമായ പരിഷ്‌ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക.