യാതൊരുവിധ നിയമനടപടികളും പാലിക്കാതെയാണ് ഈ പൊളിച്ചുനീക്കൽ നടത്തിയത്.
ന്യൂഡൽഹി: ആയിരം വർഷം മുതൽ നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള പള്ളികളും ദർഗകളും മദ്റസകളും ഉൾപ്പെടെ കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ ഇടിച്ചുനിരത്തിയത് 23 മുസ്‍ലിം മതസ്ഥാപനങ്ങൾ. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ഭരണകൂടത്തിന്റെ ‘ബുൾഡോസർ രാജിന്’ ഇരരയാക്കിയത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ-അഭിഭാഷക സംഘടനയായ ‘ജസ്റ്റിസ് ഫോർ ഓൾ’ നടത്തിയ വിശദമായ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
സംഭൽ, വാരാണസി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടികൾക്ക് പിന്നാലെയാണ് സംഘടന രാജ്യവ്യാപകമായി വിവരശേഖരണം നടത്തിയത്. മേയ് മാസം മുതൽ ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലായിട്ടാണ് ഈ ധ്വംസനങ്ങൾ കൂടുതലായും അരങ്ങേറിയത്. ഡൽഹി, മഹാരാഷട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ളതുൾപ്പെടെയുള്ള മതസ്ഥാപനങ്ങൾ അധികൃതരുടെ ബുൾഡോസറുകൾക്ക് ഇരയായത്.

