തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേടെന്ന കണ്ടത്തലുമായി സിഎജി റിപ്പോർട്ട്. 262 കോടി സംസ്ഥാനത്തിനത്തിന്‍റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. ധനക്കമ്മിയും റവന്യു കമ്മിയും കുറച്ച്കാണിക്കാനുള്ള നീക്കം നടന്നതായും സിഎജി റിപ്പോർട്ടിൽ പറയുന്നു. കിഫ്ബി പെൻഷൻ കമ്പനി എന്നിവ വഴി നടത്തിയ ഓഫ് ബജറ്റ് കടമെടുപ്പ് സാമ്പത്തിക സ്ഥിതി വഷളാക്കിയെന്നും 2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടചൂണ്ടിക്കാട്ടുന്നു.

