ചേലക്കരയിലെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്.
ചേലക്കരയിലെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, 1,54,356 വോട്ടുകളാണ് ഇന്നലെ വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം ചേലക്കരയില്‍ പോള്‍ ചെയ്തത്. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം കുത്തനെ ഇടിയുകയാണുണ്ടായത്. 2019 ല്‍ രാഹുല്‍ ഗാന്ധി ആദ്യമായി വയനാടില്‍ മത്സരിച്ചപ്പോള്‍ 80.37 ശതമാനം പോളിംഗ് നടന്നിരുന്നു. എന്നാല്‍ 2024 ല്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ പോളിംഗ് ശതമാനം 73.57 ലേക്ക് താണിരുന്നു. ഇത്തവണ പ്രിയങ്കാ ഗാന്ധിയുടെ ആദ്യ മത്സരമായിട്ടും കാടിളക്കി പ്രചരണം നടത്തിയിട്ടും പോളിംഗ് ശതമാനം ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 64.72 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നിരിക്കുയാണ്.