കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സി.ഐ.എസ്.എഫ് ഏറ്റെടുത്തു

news desk
2018-10-17 12:46:02

 

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമന്ഡാന്റ് എംജെ ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എശ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്. 


സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. 


വിമാനത്താവളം ഉദ്ഘാടനം നടക്കുമ്പോഴേക്കും 300 സിഐഎസ്എഫുകാര്‍ ടെര്‍മിനല്‍ കവാടം മുതല്‍ സുരക്ഷയൊരുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കാനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്.


സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനും പ്രവര്‍ത്തനം ആരംഭിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതിപ്രശ്നം ഇല്ലാത്തതുമായ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണിത്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്താം. മൂന്ന് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.