കോണ്‍ഗ്രസും ബി.ജെ.പിയും എന്തുകൊണ്ട് റിവ്യു ഹര്‍ജി നല്‍കുന്നില്ലെന്ന് കോടിയേരി

political desk
2018-10-19 19:17:22

 

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ സമരം വിശ്വാസത്തെ രക്ഷിക്കാനല്ല, ലക്ഷ്യം രാഷ്ട്രീയമാണ്. ഇടതു മുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 


പൊലീസില്‍ വര്‍ഗീയ ചേരിതിരിവിന് ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍ത്തിരുന്നില്ല. വിധി തിരുത്തിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ സമരത്തിലുള്ള കോണ്ഗ്രസും ബി.ജെ.പിയും  സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ഇന്ന് സമരം നടത്തിയ കോണ്‍ഗ്രസുകാര്‍ നാളെ ബി.ജെ.പിയാകുമെന്നും കോടിയേരി പറഞ്ഞു. 


സംസ്ഥാന വ്യാപകമായി  വിശദീകരണ പരിപാടികള്‍ നടത്താനും സി.പി.എം തീരുമാനിച്ചു. നവമ്പര്‍ മൂന്ന്. നാല് തീയ്യതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തി വിഷയത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കും. 140 നിയോജക മണ്ഡലങ്ങളിലും കാല്‍നട ജാഥകളും കേരളത്തിലുടനീളം കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കാനും സി.പി.എം തീുമാനിച്ചു.


ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകരുതെന്ന നിലപാട് പാര്‍ട്ടിക്കില്ല. വിശ്വാസിയാണെങ്കില്‍ ആക്ടിവിസ്റ്റായാലും ശബരിമലയില്‍ പോകാമെന്നും കുഴപ്പമുണ്ടാക്കാന്‍ പോകുന്നവരെ അനുവദിക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.