പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി

news desk
2018-10-20 11:11:26


ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്.


തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.33 രൂപയും ഡീസലിന് 80.64 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.85 രൂപയും ഡീസലിന് 79.11 രൂപയുമായിട്ടുണ്ട്.


ഇന്ധന വില കുറഞ്ഞതോടെ ഡല്‍ഹിയില്‍ പെട്രോളിന് 81.99 രൂപയും ഡീസലിന് 75.36 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 87.46 രൂപയും ഡീസലിന് 79.00 രൂപയുമാണ് വില.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.