മതം പറഞ്ഞ് ഒരു വിഭജനവും നടക്കില്ല; ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കില്ല; അമിത് ഷായ്‍ക്ക് മമതയുടെ മറുപടി

political desk
2018-10-20 12:51:47

കൊൽക്കത്ത: രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് എൻആർസി നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മമത പറഞ്ഞു. മതത്തിന്‍റെ പേരിൽ ഒരു വിഭജനവും അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.നേരത്തെ രാജ്യസഭയിലായിരുന്നു അമിത് ഷാ എൻആർസി ദേശീയ വ്യാപകമായി നടപ്പിലാക്കുമെന്ന് പറഞ്ഞത്. മതം നോക്കാതെയാകും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയെന്നും ഈ വിഷയത്തില്‍ ആരും പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നാൽ ഇതിന് മറുപടിയുമായെത്തിയ മമത ബംഗാളിലെ ആരുടെയും പൗരത്വം രേഖപ്പെടുത്താൻ പോകുന്നില്ലെന്നാണ് പ്രതികരിച്ചത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.