അക്ഷര വെളിച്ചം തേടി സോനമോൾ വീണ്ടും വിദ്യാലയത്തിലേക്ക്.

Report CK NAZAR KANHANGAD
2019-11-25 22:38:54

പട്ടിക്കാട് ; (പാലക്കാട് ) സന്തോഷത്തിന്റെ സുദിനത്തില്‍  അക്ഷരവെളിച്ചം തേടി  സോന മോള്‍ വീണ്ടും വിദ്യാലയമുറ്റത്തേക്ക്.
സ്‌കൂളില്‍ പോകും മുമ്പ് എനിക്കൊരാളെ വിളിക്കണം കാഴ്ച തിരിച്ച് കിട്ടിയതിന് കാരണക്കാരായ സോനമോളുടെ ദുര:അവസ്ഥ സമൂഹത്തിന് മുന്നില്‍ ലൈവില്‍ കൊണ്ട് വന്നത് കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള എന്ന ബാലവകാശ സന്നദ്ധ സംഘടനയാണ്. സംഘടനയുടെ സംസ്ഥാന ഭാരവാഹി കൂടിയായ കാഞ്ഞങ്ങാട് സ്വദേശി സികെ നാസറിന് രാവിലെ സോനമോള്‍ വിളിച്ചു സ്‌കൂളില്‍ പോകുന്ന സന്തോഷം പങ്ക് വെച്ചു. പിതാവ് ബാബു പറഞ്ഞതാണ് ഇത് തിരക്കിനിടയില്‍ ഞങ്ങള്‍ പോലും  ഇക്കാര്യം ഓര്‍ത്തില്ല എന്നാല്‍ മകള്‍ ഓര്‍ത്തു വിളിക്കാന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഹൈദരാബാദ് ആശുപത്രിയില്‍ നിന്നും ചികിത്സക്ക് പോയപ്പോള്‍ കുട്ടിയെ സ്‌കൂളില്‍ ഇനി വിടാം എന്ന് പറഞ്ഞപ്പോള്‍ തന്നെ അവള്‍ സ്വന്തം ഒരുങ്ങി തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. മരുന്ന് ഇപ്പോഴും തുടരുന്നു. കുറച്ച് മാസ ചികിത്സകൂടി വേണ്ടി വരും
ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്' എന്ന രോഗാവസ്ഥയെ തുടര്‍ന്ന് കാഴ്ച നഷ്ടമായ സോനമോള്‍ക്ക് സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെയാണ് കാഴ്ച തിരികെ ലഭിച്ചത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 'വി കെയര്‍' പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ഹൈദരാബാദിലെ എല്‍.വി. പ്രസാദ് ആശുപത്രിയിലെ ചികിത്സയാണ് ഇപ്പോഴും തുടരുന്നത്. 2019  മാര്‍ച്ച് 11 ന്  അപസ്മാര ബാധിച്ചാണ് സോനാമോളെ തൃശൂര്‍ജൂബിലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.  അവിടെ ചികിത്സയ്ക്കിടയില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് 'ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്' എന്ന രോഗം ഉണ്ടായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. അവിടുത്തെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായി. മന്ത്രി കെ.കെ. ശൈലജ സംഭവത്തിലിടപെടുകയും കാഴ്ച തിരിച്ച് കിട്ടാന്‍ കഴിയുമെങ്കില്‍ എവിടെവേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാനും നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ പ്രധാന ആശുപത്രികളുമായി തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡോ. പുരുഷോത്തന്‍ എന്നിവര്‍ ബന്ധപ്പെട്ടു. നേത്ര ചികിത്സയ്ക്ക് പ്രശസ്തമായ ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയില്‍ അടുത്ത ദിവസം തന്നെ കുട്ടിയെ എത്തിക്കാന്‍ തീരുമാനിച്ചു.
തൃശൂര്‍പ്പൂര സമയമായതിനാല്‍ പൊലീസ് അകമ്പടിയിലാണ് കുട്ടിയെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഡോ. യു.ആര്‍. രാഹുല്‍ ഡോ. റിബറ്റോ സിന്‍സി, ഡോ. അവിന്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍  കുട്ടിയെ അനുഗമിച്ചു. എല്‍.വി പ്രസാദ് ആശുപത്രിയില്‍ ഡോക്ടര്‍ സയന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളം ചികിത്സിച്ച് 3  ശസ്ത്രക്രിയകള്‍ നടത്തി. തുടര്‍ന്നാണ് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടിയത്. ഹൈദരാബാദിലേക്കുള്ള വിമാന ചാര്‍ജ്, താമസം അടക്കം എല്ലാ ചെലവുകളും ഉള്‍പ്പെടെ 10 ലക്ഷത്തിലധികം തുക സാമൂഹ്യ സുരക്ഷ മിഷനാണ് വഹിച്ചത്. സര്‍ക്കാര്‍ എറ്റെടുക്കുന്നതിന് മുമ്പ് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലായിരുന്നു ചികിത്സ നടന്നത്.  പട്ടിക്കാട് സെന്റ് അല്‍ഫോണ്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സോന മോള്‍.

 

ഫോട്ടോ : സ്‌കൂള്‍ യൂണിഫോമില്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന സോന മോള്‍
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.