സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

2019-12-06 08:36:48

തൃശ്ശൂർ ; ചൈൽഡ് പ്രൊട്ടക്ട്  ടീം തൃശ്ശൂർ ജില്ല കമ്മിറ്റി ദി ഐ  ഫൌണ്ടേഷൻ  സൂപ്പർ  സ്പെഷ്യലിറ്റി  ഐ  ഹോസ്പിറ്റലും സംയുക്തകുമായി  ചേർന്ന് ചാലക്കുടി മേലൂർ സെൻറ്  ജോസഫ് ഹയർ  സെക്കന്ററി സ്കൂളിൽ വെച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 04/12/2019 സൗജന്യ നേത്ര പരിശോധന -തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.

           ഹെഡ് മാസ്റ്റർ ഷാജു വർഗീസ്  സ്വാഗതം പറഞ്ഞ ക്യാമ്പിന്റെ ഔപചാരികമായ  ഉത്ഘാടനം  ജില്ല പ്രസിഡന്റ് ഷിഹാബ് കൈപമംഗലത്തി ന്റെ അധ്യക്ഷതയിൽ മേലൂർ പതിനൊന്നാം  വാർഡ് മെമ്പർ ശ്രീ M. T. ഡേവിസ് നിർവഹിച്ചു. സി പി ടി  സംസ്ഥാന സെക്രട്ടറിയും,ജില്ല ഇൻചാർജുമായ  ശ്രീ വിനോദ് അണിമംഗലത്, സി പി ടി  യുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തികൊണ്ട് സംസാരിച്ചു.  ഐ ഫൌണ്ടേഷൻ പി ആർ ഒ അജിത് കുമാർ, സി പി ടി  വൈസ് പ്രസിഡണ്ട്‌ ശ്രീമതി ഷൈനി കൊച്ചുദേവസ്സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഉത്ഘാടന  യോഗത്തിന് ജില്ല സെക്രട്ടറി ശ്രീമതി ജിൻസി ബിജു നന്ദി പറഞ്ഞു.*

             സി പി ടി  ജോയിന്റ് സെക്രട്ടറി സജയൻ അയിരൂർ, അംഗങ്ങളായ ഷെറീന അക്ബർ, ശ്രീജിത  വിനയൻ, ഷാഹിദ് എ  എസ്,  സുനിത കെ വി  അനിൽകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.