സഫ ഫെബിനെ സിപിടി മലപ്പുറം കമ്മിറ്റി ആദരിച്ചു

2019-12-06 22:33:46

മലപ്പുറം : കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ലാബ് കെട്ടിടം ഉത്ഘാടനം ചെയ്യാനെത്തിയ വയനാട് എം പി ശ്രീ. രാഹുൽ ഗാന്ധിയുടെ ഉത്ഘാടന പ്രസംഗം പരിഭാഷപ്പെടുത്തി വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധേയമായ പ്ലസ്ടു വിദ്യാർത്ഥിനി കുമാരി സഫാ ഫെബിനെ ചൈൽഡ് പ്രൊട്ടക്ട് ടീം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു . 

        ചൈൽഡ് പ്രൊട്ടക്ട് ടീം  മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ശ്രീ. അലിഫ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും സി പി ടി പ്രവർത്തകരും  സഫാ ഫെബിന്റെ കുടുംബം താമസിക്കുന്ന കരുവാരകുണ്ട് കുട്ടത്തിയിലെ വസതിയിലെത്തി സി പി ടി യുടെ ഉപഹാരം സമർപ്പിച്ചു.  

        ചൈൽഡ് പ്രൊട്ടക്ട് ടീം മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അലിഫ് റഹ്‌മാൻ,  സെക്രട്ടറി ജോബി ജോർജ്,  ട്രെഷറർ ഷിബിൻദാസ്, ജോ. സെക്രട്ടറി ഷാഹിർ വണ്ടൂർ, ജില്ലാ കമ്മിറ്റിയംഗം അനീഷ് പി കെ,  സി പി ടി പ്രവർത്തകരായ മൻസൂർ,  ഫഹ്മി,  ബഷീർ,  ഷാജി എന്നിവരാണ് സി പി ടി സംഘത്തോടൊപ്പം സഫാ ഫെബിന്റെ വീട്ടിലെത്തി ആദരവ് അർപ്പിച്ചത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.