കേരള ത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നാടിനു സമർപ്പിച്ചു

2019-12-08 22:14:11

കേരളത്തെില തന്നെ ഏറ്റവും ഉയരം കൂടിയ പാലമായ കാസർകോട് ആയംകടവ് പാലം യഥാർത്ഥ്യമായി.  ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ കാസർകോട് ജില്ലയുടെ ഒരു സ്വപ്‌ന പദ്ധതി കൂടിയാണ് പൂർത്തിയാകുന്നത്. പെർലടുക്കം-ആയംകടവ്-പെരിയ റോഡിൽ പയസ്വിനിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലം പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് പണികഴിപ്പിച്ചത്. 24 മീറ്റർ ഉയരത്തിലും 150 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന്റേയും 3.8 കിലോമീറ്റർ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും പ്രവൃത്തിയാണ് ഇതിനോടകം പൂർത്തിയായത്.

കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി 14 കോടി രൂപ ചിലവിൽ യാഥാർത്ഥ്യമാക്കുന്ന പദ്ധതിക്ക് ടൂറിസം മേഖലയിൽ സമഗ്ര സംഭാവന നൽകാൻ സാധിക്കും. കർണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളിൽ നിന്നും ബേക്കലിൽ എത്തിച്ചേരാൻ എളുപ്പമുള്ള പാതയാകും ഇത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാർ,ബള്ളൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്കും, കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗമാകും.

ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ജനശ്രദ്ധയാകർഷിച്ച പാലത്തിന്‍റെ അടിഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പൺ എയർ സ്റ്റേജ്, ഫുഡ് കോർട്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, എന്നിവ ആദ്യഘട്ടത്തിലും, പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനായി ഗ്ലാസ് ബ്രിഡ്ജ് പദ്ധതി രണ്ടാം ഘട്ടമായും നിർമ്മിക്കുന്നത് ടൂറിസം വകുപ്പിന്റെ പരിഗണനയിലാണ്. എൻ.എച്ച് 66 പെരിയയിൽ എത്തുവാൻ ആവശ്യമായ 2.5 കി.മീ അഭിവൃത്തിപ്പെടുത്താനുള്ള ഫണ്ട് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.