ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനം; ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

2019-12-11 22:51:11

    
ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനം; ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. പൗരത്വനിയമഭേദഗതി ഭരണഘടനാവിരുദ്ധമാണും അസാധുവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്.

ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയ ഗാന്ധിയും പ്രതികരിച്ചു. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസ്സാക്കിയ സാഹചര്യത്തിലാണ് പ്രതികരണം. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 105 പേർ എതിർത്തു.

പൗരത്വബില്ലിന്‍മേലുളള വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. കസേര മാറുമ്പോള്‍ ശിവസേന എന്തിനാണ് നിറം മാറുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. കോണ്‍ഗ്രസിനും പാക്കിസ്ഥാനും ഒരേ ഭാഷയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാവിലെ പ്രധാനമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തെ മുസ്‌ലിംകളെ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.