9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയുടെ കാമുകന് 20 വർഷം തടവും പിഴയും

2019-12-12 22:03:13

 ഇടുക്കി വണ്ടിപ്പെരിയാറിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. കുട്ടിയുടെ അമ്മയുടെ കാമുകനായ മനോജാണ് പ്രതി. മുട്ടം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വണ്ടിപെരിയാർ സ്വദേശി മനോജ് ഒമ്പതു വയസുകാരിയെ അമ്മയുടെ അറിവോടെ പലതവണ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്. കുട്ടിയുടെ പിതാവ് വർഷങ്ങൾക്ക് മുൻപ് കുടംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. ഒമ്പതു വയസുകാരി പ്രതിയെ തിരിച്ചറിയുകയും, പ്രതിക്കെതിരായ സാഹചര്യ തെളിവുകൾ ലഭിക്കുകയും ചെയ്തതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടികൾക്കെതിരായ അതിക്രമം ബലാത്സംഗം എന്നിവ തെളിഞ്ഞതോടെ ഇരുപത് വർഷം തടവും, രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.