പൗരത്വ നിയമം ഭേദഗതി ക്കെതിരെ മാർച്ച്

2019-12-13 22:21:46

പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ്
ബ്ലേക്ക് മാര്‍ച്ച്

തിരൂര്‍ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ പ്രകടനവും നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കറുത്ത വസ്ത്രം ധരിച്ചാണ് ബ്ലേക്ക് മാര്‍ച്ച് എന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. പ്രതിഷേധ സംഗമത്തില്‍  പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഇഫ്തിഖാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് മുസ്തഫ വടമുക്ക്, ഷാജി പാച്ചേരി, സുബൈര്‍ മുല്ലഞ്ചേരി, അഡ്വ. രജ്ഞിത്ത് തുറാട്ടില്‍, ഹക്കീം വണ്ടല്ലൂര്‍, മുളക്കല്‍ മുഹമ്മദലി, കെ.കെ മുസ്തഫ, യാസര്‍ പയ്യോളി, അഷ്‌റഫ് ആളത്തില്‍, മെഹര്‍ഷാ കളരിക്കല്‍, റഹീം ചമ്രവട്ടം, യൂസഫ് കോരങ്ങത്ത്, തറമ്മല്‍ മുഹമ്മദ് കുട്ടി, ജാസി പാറയില്‍, ഷാം, സതീഷന്‍ മാവും കുന്ന്, ആമിനമോള്‍, റീന, പ്രേമ, ദിലീപ് മൈലാടി എന്നിവര്‍ നേതൃത്വം നല്‍കി.

 

ഫോട്ടോ  
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ ബ്ലേക്ക് മാര്‍ച്ചില്‍ കേന്ദ്ര മന്തി അമിത് ഷായുടെ ഫോട്ടോ കത്തിക്കുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.