പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമപെൻഷൻ പദ്ധതിക്ക് പിന്തുണ എൻ എ നെല്ലിക്കുന്ന്

2019-12-14 23:34:28

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമപെൻഷൻ പദ്ധതി #നിയമസഭയിൽ പിന്തുണക്കും.എൻ എ നെല്ലിക്കുന്ന്.

കാസര്‍കോട്: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് സർക്കാർ പരിഗണന യിലുള്ള ക്ഷേമപെൻഷൻപദ്ധതികളെ പിന്തുണക്കുമെന്ന് എൻ എ നെല്ലിക്കുന്ന് പറഞ്ഞു.കേരള ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ലാ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ എന്ത് പ്രതിസന്ധികൾ നേരിട്ടാലും സത്യത്തിന്റെ ഒപ്പം നിൽക്കണം.ഇല്ലെങ്കിൽ രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകും. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന പ്രദേശിക പത്രപ്രവർത്തകരാണ് യഥാർത്ഥത്തിൽ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത്. ഇതിന് ജേർണലിസം ഡിപ്ലോമ അല്ല വേണ്ടത് പകരം പ്രയാസങ്ങളും പ്രശ്നങ്ങളും കാണാൻ ഉള്ള മനസ്സും തിരിച്ചറിവുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  2020 ജനുവരിയില്‍ കായംകുളത്ത് വെച്ച് നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ (ഐ.ജെ.യു) സംസ്ഥാന ഘടകമായ കെ.ജെ.യുവിന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ.ജെ.യു കാസര്‍കോട് ജില്ലാ സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ അശോകന്‍ നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു.  സ്വാഗത സംഘം കണ്‍വീനല്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞു.

 ജില്ലാ പ്രസിഡന്റ് ടി.പി രാഘവന്‍ പതാക ഉയര്‍ത്തി പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് . പുരുഷോത്തമ ഭട്ട് സ്വാഗതം പറഞ്ഞു.

കെ.ജെ. യു സംസ്ഥാന നേതാക്കളായ  കെ.സി. സ്മിജന്‍, പ്രകാശന്‍ പയ്യന്നൂര്‍, സി.കെ. നാസർ കാഞ്ഞങ്ങാട് കണ്ണൂര്‍ ജില്ല സെക്രട്ടറി ശ്രീനി ആലക്കോട് തുടങ്ങിയവര്‍  സംസാരിച്ചു.
ഭാരവാഹികള്‍
ടി പി രാഘവന്‍(രക്ഷാധികാരി), പി അബ്ദുള്‍ ലത്തീഫ് (പ്രസിഡന്റ്), ഗംഗാധരന്‍, ശരീഫ് എരോല്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രമോദ് രാജപുരം (സെക്രട്ടറി), പുരുഷോത്തമ ഭട്ട്, അബ്ദുള്‍ ലത്തീഫ് (ജോയിന്റ് സെക്രട്ടറിമാര്‍), വിദ്യാ ഗണേഷ് (ട്രഷറര്‍)

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.