മക്കളുടെ പിന്നാലെ മാതാപിതാക്കളും ഇനിയാരും ഇല്ല ഈ വീട്ടിൽ കേൾക്കുമ്പോൾ കണ്ണ് നിറയും

2019-12-16 22:33:37

കല്ലടിക്കോട് (പാലക്കാട്) മക്കളുടെ പിന്നാലെ മാതാപിതാക്കളും ഇനിയാരും ഇല്ല ഈ വീട്ടിൽ കേൾക്കുമ്പോൾ കണ്ണ് നിറയും  ഇനിയാരുമില്ല ആ വീട്ടിൽ. ലാളിച്ചു കൊതി തീരും മുൻപേ മരിച്ചുപോയ മക്കൾക്കു പിന്നാലെ അച്ഛനും അമ്മയും കൂടി യാത്രയായി. അഞ്ചു മക്കളും മരിച്ചതിന്റെ വിഷമത്തിൽ നീറിക്കഴിയുകയായിരുന്ന പാലക്കാട് കരിമ്പ പൂളക്കുണ്ട് ചെറുള്ളി മൂച്ചിക്കുന്ന് വീട്ടിൽ എം.ആർ. രാധാകൃഷ്ണൻ (49), ഭാര്യ കെ.വി. ലത (41) എന്നിവരെ ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവരുടെ അഞ്ചു മക്കളിൽ മൂന്നു പേർ ജനിച്ച് മൂന്നു മാസത്തിനുള്ളിൽ മരിച്ചു. ഒരു മകൻ ലിജിത്ത് (അപ്പു) എട്ടാം വയസ്സിൽ മരിച്ചു. അവസാന പ്രതീക്ഷയായിരുന്നു ലിമ്യ എന്ന മകൾ. അവൾ വളർന്നെങ്കിലും നിത്യരോഗിയായിരുന്നു. ഉള്ളതെല്ലാം ചെലവഴിച്ചും നാട്ടുകാരുടെ സഹായത്തോടെയും ചികിത്സിച്ചെങ്കിലും അഞ്ചു മാസം മുൻപ്, പതിനെട്ടാം വയസ്സിൽ ലിമ്യയും മരിച്ചതോടെ രാധാകൃഷ്ണനും ലതയും മാനസികമായി തകർന്നു. മൂന്നു മാസം മുൻപു രാധാകൃഷ്ണന്റെ അമ്മയും മരിച്ചു. ഇതിനു ശേഷം ഇവർ ആരോടും അധികം സംസാരിക്കില്ലായിരുന്നത്രേ.

ഇന്നലെ രാവിലെയാണു പൂതനൂരിലെ ലതയുടെ വീട്ടിൽനിന്ന് ഇവർ എറണാകുളത്തേക്കു പോയത്. ചെറുള്ളിയിലെ വീട്ടിലേക്കു പോകുകയാണെന്നാണു പറഞ്ഞിരുന്നത്. 11 മണിക്കു മുൻപായി രാധാകൃഷ്ണൻ അഞ്ചു സഹോദരങ്ങളുമായും ഫോണിൽ സംസാരിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ടു മൃതദേഹങ്ങളെക്കുറിച്ചു നാട്ടുകാർ എളമക്കര പൊലീസിൽ വിവരം അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായിരുന്ന രാധാകൃഷ്ണനും ഭാര്യയും കുറച്ചു മാസമായി എറണാകുളത്തായിരുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.