മംഗലാപുരം പ്രതിഷേധക്കാർ ക്ക് നേരെ പോലീസ് വെടിയുതിർത്തു

2019-12-19 23:07:55

മംഗലാപുരം ; പൗരത്വഭേദഗതി നിയമം മംഗലാപുരത്ത് പ്രതിഷേധക്കാര്‍ക്കുനേരേ പോലിസ് വെടിവയ്പ്. പ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച അര്‍ധരാത്രി വരെ ജില്ലയിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരേ നാല് പോലിസുകാര്‍ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഡി ടിവി പുറത്തുവിട്ടിട്ടുണ്ട്.   പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കുനേരേ പോലിസ് വെടിവയ്പ്പ്. സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഭാരതി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച അര്‍ധരാത്രി വരെ ജില്ലയിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരേ നാല് പോലിസുകാര്‍ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.