നാഷണൽ യൂത്ത് ലീഗ് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

2019-12-22 20:15:16

തിരൂർ; സി.എ.എ യും എൻ.ആർ.സിയും നടപ്പാക്കി ഭാരത പൗരൻമാരെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള മോദി സർക്കാർ നീക്കത്തിലും , ഇതിന്നെതിരായുള്ള പ്രതിഷേധ  സമരങ്ങളെ ദേശവ്യാപകമായി അടിച്ചമർത്തുന്ന  മോദി ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷധിച്ചും നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തിരൂർ റയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി.മാർച്ച് സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞു.എൻ. വൈ. എൽ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ: ശമീർ പയ്യനങ്ങാടി ഉൽഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല ജനറൽ സിക്രട്ടറി സി.പി അൻവർ സാദത്ത്, എൻ.വൈ.എൽ, ജില്ല പ്രസിഡന്റ് നൗഫൽ തടത്തിൽ ,ജനറൽ സിക്രട്ടറി മുജീബ് പുള്ളാട്ട്, ട്രഷറർ ഉനൈസ് തങ്ങൾ, റുവേഷ്  എന്നിവർ  പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളായ
 റഫീഖ് പെരുന്തല്ലൂർ, എ.കെ സിറാജ്, അലവികുട്ടി ഇന്ത്യന്നൂർ, എ.സി ഷൗക്കത്ത്,ഷൈജൽ വലിയാട്ട്, സമദ് പകര എന്നിവർ നേതൃത്വം നൽകി. എന്നിവർ  മാർച്ചിന് നേതൃത്വം നൽകി. കോർപറേറ്റുകളേയും മാധ്യമങ്ങളെയും കൂട്ട് പിടിച്ചും വോട്ടിംങ്ങ് യന്ത്രങ്ങളിൽ ആകാവുന്നിടത്തോളം കൃത്രിമം കാണിച്ചും ലോകസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയ മോദി ഭരണഘടനയെ അട്ടിമറിക്കാനുള്ള ഒരുക്കത്തിലാണെന്നതിന്റെ  തെളിവാണ് കേന്ദ്ര സർക്കാർ കൊണ്ട് വന്ന  പൗരത്വ ഭേദഗതി ബിൽ.
ബില്ലിന്നെതിരായുള്ള സമരം ദേശീയതക്ക്  വേണ്ടിയുള്ള സമരമാണെന്നും മാർച്ച് ഉൽഘാടനം ചെയ്ത എൻ.വൈ.എൽ  സംസ്ഥാന പ്രസിഡന്റ്
പറഞ്ഞു.

ഫോട്ടോ
പൗരത്വ ഭേദഗതി ബില്ലിനും പ്രതിഷേധ സമരങ്ങളെ  അടിച്ചമർത്തുന്നതിനും എതിരെ നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി തിരൂർ റയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി ഉൽഘാടനം ചെയ്യുന്നു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.