കുട്ടികൾക്കായി സ്നേഹസ്പർശം 2019 ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

2019-12-23 21:43:44

ബേഡഡുക്ക : കുട്ടികള്‍ക്കായി സ്‌നേഹസ്പര്‍ശം 2019 ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കത്താണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  കൈരളി ആര്‍ട്ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ളാസും ശിശു നിയമബോധവല്‍ക്കരണ പ്രദര്‍ശനവും  നടത്തിയത്. പരിപാടി ബേഡഡുക്ക പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൃഷ്ണവേണി ഉല്‍്ഘാടനം ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ പുവടുക്ക അദ്ധ്യക്ഷത വഹിച്ചു.ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ പഠനം എങ്ങനെ ലളിതമാക്കാം എങ്ങിനെ ലക്ഷ്യത്തില്‍ എത്താം എന്ന് വിശദീകരിച്ചു. മനുമാത്യു ബന്ധടുക്ക സിപിടിജില്ലാ വൈപ്രസിഡന്റ്) ജിനു പി ഐസക്ക് (സിപിടി ജില്ലാ കമ്മിറ്റി അംഗം) എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.കൈരളി ക്ലബ്ബ് സെക്ട്രി പി രാജന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ബദറുദ്ധീന്‍ ചളിയംകോട് (സി പി ടി ജില്ലാ ട്രഷറര്‍) രജിത രവീന്ത്രന്‍ ശില്പ്പരാജ് ചെറുവത്തുര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജയപ്രസാദ് പി (സിപിടി ജില്ലാ സെക്രട്ടറി) നന്ദി പറഞ്ഞു.*

ഫോട്ടോ :  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം വാവടുക്കത്ത് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം 2019 ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്ത കുട്ടികള്‍.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.