അപകട ദുരന്തങ്ങളില്‍ നിന്ന് കുട്ടികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നാലാമത് ജില്ലാതല നീന്തല്‍ പരിശീലനത്തിന് തുടക്കമായി.

2019-12-24 12:33:37

കാഞ്ഞങ്ങാട് : അപകട ദുരന്തങ്ങളില്‍ നിന്ന് കുട്ടികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നാലാമത് ജില്ലാതല നീന്തല്‍ പരിശീലനത്തിന് ബേഡഡുക്ക പഞ്ചായത്തിലെ വാവവടുക്കം പുഴയോരത്ത് തുടക്കമായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി വേനലവധിക്കാലത്ത് നടത്തിവരുന്ന നീന്തല്‍ പരിശീലനത്തിന്റെ നാലാം വര്‍ഷ ബാച്ചിന്റെ ഔപചാരികമായ ഉല്‍ഘാടനം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്  നിര്‍വ്വഹിച്ചു. നീന്തല്‍ പരിശീലനം കേരളത്തിലെ മാറി മാറി വരുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സ്വയംരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനും ഏറെ അനിവാര്യമാണെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.  വെള്ളത്തില്‍ മുങ്ങി മരിക്കുന്ന പല കുട്ടികളുടെയും മരണകാരണം പരിശോധിക്കുമ്പോള്‍ ആ കുട്ടികള്‍ക്ക് നീന്താന്‍ അറിയുമായിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍പാടലടുക്ക നീന്തല്‍ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ്സില്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പുവട്ക്ക. ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിത്തുടങ്ങി.. എല്ലാ അവധി ദിവസങ്ങളിലും പരിശീലനം ഉണ്ടായിരിക്കുന്നതാണ്..ജില്ലാ ട്രഷറര്‍ ബദറുദ്ദീന്‍ ചളിയന്‍കോഡ് ജില്ലാ വൈസ് പ്രസിഡന്റ്  പ്രദീപന്‍ കൊളത്തൂര്‍ ജില്ലാ വളണ്ടിയര്‍  ശില്പ രാജ് ചെറുവത്തൂര്‍ സദാശിവന്‍ കെ പുഷ്പ്പ ചന്ദ്രന്‍ പി എം എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുക എന്നത് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഏറെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ.് ജില്ലയില്‍ നാലോളം കേന്ദ്രങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം നല്‍കി വരുന്നു. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ ഉണ്ട് .പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നു.താത്പര്യം ഉള്ളവര്‍ക്ക് ബന്ധപ്പെടാം. ഹെല്‍പ് ലൈന്‍ 8281998414


ഫോട്ടോ : വാവടുക്കം പുഴയോരത്ത് സിപിടി\നീന്തല്‍ പരിശീലനത്തിന്റെ നാലാം വര്‍ഷ ബാച്ചിന്റെ ഔപചാരികമായ ഉല്‍ഘാടനം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്  നിര്‍വ്വഹിക്കുന്നു.    
    
    


 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.