ക്രിസ്തുമസ് ചിത്രങ്ങളിൽ മാമാങ്കം കുടുംബസമേതം കാണേണ്ട സിനിമ

2019-12-25 12:06:43

 എല്ലാ മലയാളികളും നിർബന്ധമായും കണ്ടിരിക്കേണ്ട ക്രിസ്മസ് ചിത്രമാണ് മാമാങ്കം. ഒരു സൂപ്പർതാര മാസ് സിനിമ പ്രതീക്ഷിച്ച് ഒരിക്കലും നിങ്ങൾ മാമാങ്കത്തെ സമീപിക്കരുത്. മലയാളിയുടെ മൺമറഞ്ഞ ചരിത്രം ഏച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായി അവതരിപ്പിച്ച ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ ലേബലിലാണ് ചിത്രമെത്തിയതെങ്കിലും കഥയാണ് മാമാങ്കത്തിലെ ഹീറോ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന് ചാവേറുകളായി പോകുന്ന കുടുംബത്തിലെ അംഗങ്ങളാണ് മമ്മൂട്ടിയും, ഉണ്ണി മുകുന്ദനും, മാസ്റ്റർ അച്യുതനും. പക്ഷേ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രമായ ചന്ത്രോത്ത് വലിയ പണിക്കർ എന്ന പേരുച്ചരിക്കുന്നതു പോലും വള്ളുവനാട്ടിലെ നാട്ടുകാർക്കും മരുമക്കളായ ചന്ത്രോത്ത് പണിക്കർക്കും, ചന്തുണ്ണിക്കും വെറുപ്പാണ്. മമ്മൂട്ടി മാമാങ്കത്തിൽ ചാവേറായി എത്തി നടത്തുന്ന മികച്ച ഒരു യുദ്ധത്തിലാണ് ചിത്രത്തിന്റെ തുടക്കം.ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മമ്മൂട്ടിയിൽ നിന്ന് പെട്ടെന്ന് തന്നെ ചാവേറായി പോകാനൊരുങ്ങുന്ന ചന്ത്രോത്ത് പണിക്കരിലേക്കും ചന്തുണ്ണിയിലേക്കും കഥ തിരിയുന്നു. ചാവേറുകളുടെ വീട്ടിലെ സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾ മനോഹരമായി ചിത്രം വരച്ചിടുന്നു.ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, മണികണ്ഠൻ എന്നിവർ മികച്ച പ്രകടനം നടത്തിയിരിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് മാസ്റ്റർ അച്യുതനാണ്. ഗ്രാഫിക്സിലെ ചില പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ ഒരു ഫീൽ ഗുഡ് മൂവിയാണ്.കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി കയറാവുന്ന ക്രിസ്മസ് ചിത്രം മാമാങ്കമാണ്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.