കൗമാരക്കാർ ക്ക് വേണ്ടി ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഷാർജ ഘടകം സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി

2020-01-06 22:32:28

  ചൈൽഡ് പ്രൊട്ടക്ട് ടീം, ഷാർജ: കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിച്ച   ബോധവൽക്കരണ ക്ലാസ്സ്‌ ശ്രദ്ധേയമായി
-------------------------------
ഷാർജ : ചൈൽഡ് പ്രൊട്ടക്ട് ടീം ഷാർജ കമ്മിറ്റിയും, ലീഡ്‌സ് എഡ്യൂക്കേഷൻ സെന്ററും  സംയുക്തമായി കൗമാര പ്രായക്കാർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ്സ്‌ കുട്ടികളെയും രക്ഷിതാക്കളെയും ഊർജ്ജസ്വലമാക്കി. ഷാർജ റോളയിലെ ലീഡ്‌സ് എഡ്യൂക്കേഷൻ സെന്റർ ഹാളിൽ നടന്ന പ്രോഗ്രാമിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. 

 "ബാല നീതി നിയമവും കുട്ടികളുടെ അവകാശങ്ങളും'* എന്ന വിഷയത്തിൽ കേരള ഗവണ്മെന്റിന്റെ മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും,  ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുൻ കോഴിക്കോട് ജില്ലാ  ചെയർമാനുമായ  അഡ്വ. *മുഹമ്മദ്‌ സാജിദ്* നടത്തിയ പ്രഭാഷണത്തിൽ,  സമൂഹത്തിലെ ഒരു പൗരൻ എന്ന  ഇന്ത്യയിലെയും  ഇമാറാത്തിലെയും  കുട്ടികളുടെ അവകാശങ്ങളും അവ  നിയമപരമായി നേടിയെടുക്കാനുള്ള മാർഗങ്ങളും ലളിതമായി വിശദീകരിച്ചു. 

 നിങ്ങളുടെ ജീവിതത്തിലെ ഒരു ദിനം എന്ന തലക്കെട്ടിൽ  ഫാമിലി കൗൺസിലർ  കവിത പള്ളിയാവട്ടം നടത്തിയ ചർച്ചാക്ലാസ്സ് കുട്ടികളിലും രക്ഷിതാക്കളിലും മതിപ്പുളവാക്കി. വീടിനും നാടിനും ഒരേപോലെ ഉപകാരപ്രദമാവുന്ന ഉത്തമ പൗരനായി വളരാൻ കുട്ടിയെ  പ്രാപ്തമാക്കുന്ന നിർദേശങ്ങൾ കവിത അവതരിപ്പിച്ചു. 

          സി പി ടി ഷാർജ പ്രസിഡന്റ്‌ മനോജിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രവാസി ഷാർജ പ്രസിഡന്റ്‌ സിറിൻ മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. CPT UAE സെക്രട്ടറി മുസമ്മിൽ അബൂബക്കർ  LEADS എഡ്യൂക്കേഷൻ എംഡി നിഷാദ് എന്നിവർ പ്രസംഗിച്ചു. 

      ബോധവൽക്കരണ ക്ലാസ്സിന് പങ്കെടുത്ത കുട്ടികൾക്ക് ചൈൽഡ് പ്രൊട്ടക്ട് ടീം യു എ ഇ പ്രസിഡന്റ്‌  മഹമൂദ് പറക്കാട്ട്, വൈസ് പ്രസിഡന്റ്‌  നാസർ ഒളകര സെക്രട്ടറി അഷ്‌കർ പാനൂർ എന്നിവർ സിർട്ടിഫിക്കറ്റുകൾ  നൽകി.

CPT UAE വൈസ് പ്രസിഡന്റ്‌ ഗഫൂർ പാലകാട്*,ഷാർജ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മുസ്തഫ, പ്രവാസി ശ്രീ പ്രവർത്തക  മുംതാസ് ടീച്ചർ, എന്നിവർ പ്രോഗ്രാമിന്  നേതൃത്വം നൽകി. 

നിറസാനിദ്യം വഹിച്ച പ്രവാസി  പ്രവർത്തരായ സമീറ ടീച്ചർ ദിവ്യ CPT ദുബൈ വൈസ്  പ്രസിഡന്റ് ഫിറോസ്  എന്നിവരോട് CPT ഷാർജ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു 
 
 റോസി ടീച്ചർ സ്വാഗതവും സി പി ടി ഷാർജ കമ്മിറ്റി സെക്രട്ടറി  Gറഈസ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.