ബാങ്ക് വിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകൾ മുന്നോട്ടു വരണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

2020-01-08 21:36:14

കോഴിക്കോട്​: ബാങ്കുവിളി ഏകീകരിക്കാൻ മുസ്​ലിം സംഘടനകൾ മു​േമ്പാട്ടുവരണമെന്ന്​ കേരള ഹജ്ജ്​ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്​ ഫൈസി പ്രസ്​താവിച്ചു. മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരേസമയം നാലും അഞ്ചും ബാങ്കുകൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന അവസ്ഥയാണുള്ളത്​. ഇതര സമൂഹങ്ങളിൽ ഇസ്​ലാമിനെയും മുസ്​ലിംകളെയും കുറിച്ച്​ അലോസരമുണ്ടാക്കാൻ ഇത്​ അവസരം സൃഷ്​ടിക്കും. മറ്റുള്ളവർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുക എന്നത്​ ഇസ്​ലാമിക മര്യാദകൾക്ക്​ വിരുദ്ധമാണ്​. അതുകൊണ്ടുതന്നെ മുസ്​ലിം സംഘടനകൾ ഈ വിഷയത്തിൽ ഉണർന്ന്​ പ്രവർത്തിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.
മതപ്രഭാഷണങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ ഉപയോഗിക്കുന്നത്​ ഒട്ടും ആശാസ്യമല്ല. ഇത്​ മാറ്റിയെടുക്കാൻ സംഘടനകൾ കൂട്ടായി യത്​നിക്കണം. മറ്റുള്ളവർക്ക്​ ശല്യമുണ്ടാക്കുന്ന ഒന്നും മതം അനുശാസിക്കുന്നില്ലെന്ന്​ എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്​ ഇന്ത്യൻ ഹജ്ജ്​ ഉംറ ഗ്രൂപ്പ്​ അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ്​ ഉംറ കോൺഫറൻസ്​ ഉദ്​ഘാടന പ്രസംഗത്തിലാണ്​ മുഹമ്മദ്​ ഫൈസി  ഇക്കാര്യം വ്യക്തമാക്കിയത്​. 

ബാങ്കുവിളി ഏകീകരണം: മുൻകൈയെടുക്കുമെന്ന്​ എം.എസ്​.എസ്​
കോഴിക്കോട്​: ബാങ്ക്​ വിളി ഏകീകരിക്കുന്നതിനെയും മതപ്രഭാഷണങ്ങളിൽ ശബ്​ദശല്യം കുറക്കുന്നതു സംബന്ധിച്ചും സി. മുഹമ്മദ്​ ഫൈസി നടത്തിയ അഭിപ്രായം സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ എം.എസ്​.എസ്​ ക്രിയാത്മകമായി ഇടപെടുമെന്നും സംസ്ഥാന പ്രസിഡൻറ്​ സി.പി. കുഞ്ഞുമുഹമ്മദ്​ വ്യക്തമാക്കി.  ബാങ്കുകൾ ഏകീകരിക്കുക എന്നത്​ അടിയന്തര പ്രാധാന്യമർഹിക്കുന്ന കാര്യമാണ്​. ഈ വിഷയത്തിൽ  മുസ്​ലിം സംഘടനകൾ കൂടിയിരുന്ന്​ ചർച്ചചെയ്ത്​ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്​. ഇതിന്​ സമുദായത്തി​​െൻറ വിദ്യാഭ്യാസ സാംസ്​കാരിക ഉന്നതിക്കുവേണ്ടിയുള്ള പൊതുവേദി എന്ന നിലയിൽ എം.എസ്​.എസ്​ മുൻകൈയെടുക്കും. മറ്റുള്ളവർക്ക്​ ശല്യമാവുന്ന ഒരു നടപടിയും മുസ്​ലിം സമുഹത്തി​​െൻറ ഭാഗത്തുനിന്ന്​ ഉണ്ടാവാൻ പാടി​ല്ലെന്നും സി.പി. കുഞ്ഞുമുഹമ്മദ്​ പറഞ്ഞു. 
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.