പ്രകൃതി സ്‌നേഹികളുടെ സൈക്കിള്‍ യാത്ര തുഞ്ചന്റെ മണ്ണില്‍ നിന്നും തുടക്കം കുറിച്ചു.

2020-01-08 22:24:53

തിരൂര്‍ : പ്രകൃതി സ്‌നേഹികളുടെ 13-ാമത് അന്തര്‍ജില്ലാ സൈക്കിള്‍ യാത്ര ചൊവ്വാഴ്ച വൈകീട്ട് ടൗണ്‍ഹാള്‍ പരിഹസരതത്തുനിന്നും തുടങ്ങി. സൈക്കിള്‍ പാത്തുകള്‍ അനുവദിക്കുക, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുക, സൈക്കിള്‍ യാത്രികര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുക, ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമ്പോള്‍ സൈക്കിള്‍ ബാലന്‍സ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലപ്പുറം തൃശൂര്‍ പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ യാത്രയില്‍ കുട്ടികളും സ്ത്രീകളുമടക്കം അന്‍പതോളം യാത്രികര്‍ സംഘത്തിലുണ്ട്. യത്രയുടെ ഉല്‍ഘാടനം തിരൂര്‍ ഡി.വൈ.എസ്.പി കെ.എ. സുരേഷ് ബാബു നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കല്ലിങ്ങല്‍ ബാവഹാജി അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ എം. അന്‍വര്‍ മൊയ്തീന്‍, പി.എ. ബാവ, ഡോ. പി.എ. രാധാകൃഷ്ണന്‍, കെ.കെ.അബ്ദുള്‍ റസാഖ് ഹാജി, വി.പി. ഗോപാലന്‍, സുമേഷ് എ, ഡോ. സര്‍ഗാസ്മി, നക്ഷത്ര എസ്, ഷെരീഫ് എം, കൃഷ്ണന്‍കുട്ടി യു, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ ഇതൊന്നിച്ച് അറ്റാച്ച് ചെയ്യുന്നു.
ഫോട്ടോ അടിക്കുറിപ്പ് :
തിരൂരില്‍ നിന്നും ആരംഭിക്കുന്ന സൈക്കിള്‍യാത്ര പ്രചരണ വാരം ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബു ഉല്‍ഘാടനം ചെയ്യുന്നു.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.