മരട് ഫ്ലാറ്റുകൾ 11 മണിമുതൽ നിലം പതിക്കും സൈറൺ മുഴങ്ങി

2020-01-11 10:51:29

    
    മരടിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ഹോളി ഫെയ്ത്ത് H2O ഫ്ലാറ്റ് 11 മണിക്ക് വീഴ്ത്തും. ആല്‍ഫ സെറീനിലെ രണ്ട് ടവറുകള്‍ 11.05 ന് പൊളിക്കും. ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റി. അതിനിടെ, പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ മുഴങ്ങി. ഇനി 2 സൈറണുകള്‍ മുഴങ്ങും. 10.55 ന് രണ്ടാം സൈറണ്‍, 10.59ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതിന് പിന്നാലെ എച്ച്. ടു.ഒയില്‍ സ്ഫോടനം നടക്കും.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.