ഒന്നര കോടി രൂപ യുടെ പഴയ നോട്ടുകളുമായി കാസർകോട് സ്വദേശികൾ പിടിയിൽ

2020-01-15 07:56:37

    
    ഒരു തരത്തിൽ തിരഞ്ഞെടുക്കേണ്ടിവരിക: രര കോര കോ കോ കോ കോ കോ ആലംപാടി അകരപ്പള്ളം വീട്ടിൽ അബ്ദുൽ ഖാദർ (44), അണങ്കൂർ ടിവി സ്റ്റേഷൻ റോഡ് ബാരിക്കാട് ഹൗസിൽ ബി.സലീം (33), ചെങ്കള സിറ്റിസൻ നഗറിൽ റസാഖ് (45), മുട്ടത്തൊട്ടി ആലംപാടി ഏർമാളം ഹൗസിൽ അബൂബക്കർ സിദ്ദീഖ് (24), അണങ്കൂർ ടിവി സ്റ്റേഷൻ റോഡ് ബാരിക്കാട് വീട്ടിൽ ബി.യൂസഫ് ( 32)

കാസർകോട് റജിസ്ട്രേഷനിലുള്ള കാറും പൊലീസ് പിടിച്ചെടുത്തു.ഗോവ–കർണാടക അതിർത്തിയായ പൊള്ളം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. കാറിനകത്ത് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കാറിലുണ്ടായിരുന്ന 5 പേരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് ഗോവയിലെ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഘത്തിനു പണം കൈമാറുകയായിരുന്നു കാസർകോട് നിന്നുള്ളവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. 5 ലക്ഷം രൂപ കമ്മിഷനു വേണ്ടിയാണ് നിരോധിത കറൻസി കടത്തിയതെന്ന് പിടിയിലായവർ പൊലീസിനോടു പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.