പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ ഫെബ്രുവരി ഒന്നുമുതൽ കേരള മാർച്ച്

2020-01-15 08:35:44

കാസർഗോഡ് ; പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള  ജനകീയ   ലോങ് മാർച്ച് നടത്തപ്പെടുന്നു.* 2020 ഫെബ്രുവരി ഒന്നിന് കാസർകോട് ജില്ലയിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന കേരള ലോങ്ങ് മാർച്ച്  മാർച്ച് 2 ന് രാജ്ഭവൻ മാർച്ചോടു കൂടി തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ ദേശീയ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ലോങ്ങ് മാർച്ച് ഫെബ്രുവരി 1, 2, 3 തീയതികളിൽ കാസർകോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും.
  ഫിബ്രുവരി 2 ന്‌ രാവിലെ മാർച്ച് കാസർകോട് നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട് സമാപിക്കും. ഫെബ്രുവരി 3 ന് രാവിലെ കാഞ്ഞങ്ങാട് നിന്ന് മാർച്ച് ആരംഭിച്ച് പടന്നയിൽ സമാപിക്കും. പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ  TA മുജീബുറഹ്മാൻ ചെയർമാൻ കേരള ജനകീയകൂട്ടായ്മ മനോജ് Tസാരംഗ് (ജനറൽ കൺവീനർ കേരള ജനകീയകൂട്ടായ്മ) രക്ഷാധികാരികളായ സിസ്റ്റർ ജയ ആന്റോ മംഗലത്ത് ഷാനവാസ് കാസിമി കോഡിനേറ്റർമാരായ വിൻസെന്റ് ആവിക്കൽ  സികെ നാസർ കാഞ്ഞങ്ങാട്   സിദ്ദിഖ് കൈക്കബ്ബ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഖാദർ ചെറുകോളി യാസീൻ മുസ്തഫ അബ്ബാർ തുടങ്ങിയവർ. ഫെബ്രുവരി 23 ന് വൈകുന്നേരം 4 മണിക് കാസർകോട് ബഹുജന കൺവെൻഷൻ നടക്കും

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.