നടിയെ അക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

2020-01-18 08:24:41

 ന്യൂഡൽഹി ; നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിവയ്ക്കണമെന്നുള്ള നടൻ ദിലീപിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. കേസിൽ വിചാരണ നടത്തുന്നതിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് വിഭാഗം പരിശോധിച്ച് റിപ്പോർട്ട് പുറത്ത് വരുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്.
എന്നാൽ, വിചാരണ നിർത്തിവയ്ക്കാൻ കഴിയില്ലെന്നും ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് വന്ന ശേഷം ദിലീപിനെ ക്രോസ് വിസ്താരം ചെയ്യാമെന്നും കോടതി പറഞ്ഞു. കേസ് വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കഴിഞ്ഞയാഴ്ച കോടതി കുറ്റം ചുമത്തിയിരുന്നു. 2017 ഫെബ്രുവരി 17നാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ജൂലൈ 10നാണ് കേസിൽ ദിലീപ് രേഖപ്പെടുത്തുന്നത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.