പൗരത്വ നിയമത്തിനെതിരെ കലക്ടറേറ്റ് പടിക്കൽ കൂട്ടം ഉപവാസം

2020-01-21 22:17:25

പൗരത്വ ഭേദഗതി നിയമത്തിനെതിരെ
മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ എം.എസ്.എസ് കൂട്ട ഉപവാസ സമരം നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം കലക്ട്രേറ്റിന് മുമ്പില്‍ എം.എസ്.എസ് പ്രവര്‍ത്തകര്‍ കൂട്ട ഉപവാസ സമരം നടത്തി. പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഏഴുന്നൂറ് വര്‍ഷം ഇന്ത്യാരാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളെകൊണ്ട് മറ്റ് മതക്കാര്‍ക്ക് പരാതിയൊന്നും ഉണ്ടായില്ല.  നൂറ്റമ്പത് വര്‍ഷം ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ ജനം സമരം ചെയ്ത് ഒഴിവാക്കിയെന്നും പൗരത്വ ബില്ല് കൊണ്ട് ഈ രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുവാനും നാട്ടിലെ ക്രമസമാധാനം തകര്‍ക്കുവാനുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടികള്‍കൊണ്ട് ഉണ്ടാവുന്നതെന്നും, 1971 ല്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി യുദ്ധം നയിച്ച മൂന്ന് സൈനിക മേധാവികളും ന്യൂനപക്ഷക്കാരായിരുന്നുവെന്നത് സ്മരണീയമാണെന്നും  അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. ഇ.വി മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.വി മുഹമ്മദ് കുട്ടി,നിയാസ് പുളിക്കലകത്ത്,  കെ.പി സി.സി മെമ്പര്‍ എം.വിജയകുമാര്‍, സി.പി മുഹമ്മദ് കുട്ടി അന്‍സാരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, കെ.പി ഫസലുദ്ദീന്‍, സി.അബ്ദുല്‍ കരീം, ഇ.കെ കാസിം ബാവ, പി.എച്ച് ഇബ്രാഹിം, മൈലാടി റഹ്്മത്തുള്ള,  റാഫി തിരൂര്‍, അഫ്‌സല്‍ റഹ്മാന്‍, മജീദ് ഹാജി, ഹമീദ് കൈനിക്കര, അലവിക്കുട്ടി ബാഖവി, സാജിദ് തയ്യില്‍, ഇസ്ഹാഖ് വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ഉപവാസ സമരത്തില്‍ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. റഹ്മത്തുള്ള മൈലാടി പ്രതിജ്ഞ ചൊല്ലികൊടുത്തു.

ഫോട്ടോ അടിക്കുറിപ്പ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം കലക്ട്രേറ്റിന് മുമ്പില്‍ എം.എസ്.എസ്  കൂട്ട ഉപവാസ സമരം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.