കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ പോകുന്നവർ കാണണം പ്രവാസി സംരഭകൻറെ വേദന

2020-01-24 08:31:07

കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ ഗുരുപുരത്ത് ചുവപ്പ് നാടയിൽ ഒരു പെട്രോൾ പമ്പ് 
വേദനനിറഞ്ഞ വാക്കുകളുമായി പ്രവാസി സംരഭകൻ

കേരളത്തിൽ ചുവപ്പ് നാടയിൽ കുടുങ്ങി ഒരു സാജനും
ജീവിതം അവസാനിപ്പിക്കരുത് എന്ന ശക്തമായ
നിലപാട് ബഹു:മുഖ്യമന്ത്രി സ:പിണറായി വിജയൻ
പ്രഖ്യാപിക്കുമ്പോഴും അദ്ദേഹത്തിന് കീഴിൽ റവന്യൂ വകുപ്പ്
കൈകാര്യം ചെയ്യുന്ന ബഹു:സ:ഇ.ചന്ദ്ര ശേഖരന്റെ വകുപ്പിലെ
ചിലരും,അദ്ദേഹത്തിന്റെ പാർട്ടിയിലെ ചിലരും,വീണ്ടും സാജൻമാരെ പുനർ
സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് എന്ന് വേദനയോടെ
പറയേണ്ടി വന്നിരിക്കുന്നു.....

2018 ൽ ഞാനും,എന്റെ പാട്ട്ണറും,കൂടി മാവുങ്കാൽ-പാണത്തൂർ
റോഡ് സൈഡിൽ അമ്പലത്തറക്ക് സമീപം 38 സെന്റ് സ്ഥലം വിലക്ക് വാങ്ങി
അതിൽ 30 സെന്റ് സ്ഥലത്ത് HP യുടെ ഒരു പെട്രോൾ പമ്പ്
സ്ഥാപിക്കുവാൻ ഇറങ്ങി തിരിച്ചതാണ്.

22 ഡിപാർട്ട് മെൻറിൽ
നിന്ന് NOC ലഭിച്ചതിന് ശേഷം ആണ് പണി ആരംഭിച്ചത്.
പണി പകുതി ആകുമ്പോഴേക്കും പാര പണി വന്ന് തുടങ്ങി.
ഞങ്ങളുടെ ഭൂമിയുടെ എതിർ ദിശയിൽ 40 വർഷം മുൻപ്
കൃഷി ചെയ്യുന്നതിന് സർക്കാർ ഭൂമി (ഒരു ഏക്കറിൽ കൂടുതൽ)
ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയിട്ടുണ്ട്.ഇന്നേവരെ
ആ ഭൂമിയിൽ കൃഷി പോയിട്ട് പുല്ല് പോലും നട്ട് വളർത്തിയിട്ടില്ല.)

ആ വ്യക്തി (എണ്ണത്തിൽ കുറവുള്ള കമ്മ്യൂണിറ്റിയിൽ പെട്ട ആൾ,പക്ഷേ സമ്പത്തിലും,മസിൽ പവറിലും,മുൻപിൽ നിൽക്കുന്ന കമ്മ്യൂണിറ്റിയിൽ പെട്ട വ്യക്തി)ഒരു സ്വകാര്യ
പമ്പ് പ്രസ്തുത സ്ഥലത്ത് തുടങ്ങുന്നതിന്,ഞങ്ങളുടെ
പ്രവർത്തനം തടസ്സപ്പെടുത്താൻ കുതന്ത്രങ്ങളുമായി രാഷ്ട്രീയ തലങ്ങളിലും,ഉദ്യോഗ തലങ്ങളിലും,പണം വാരി എറിഞ്ഞ് പാര
പണിയലുമായി ഇറങ്ങിയത്.

അത്തരം കുതന്ത്രങ്ങളെ ഒക്കെ
ദൈവ സഹായത്താൽ നേർക്ക് നേരെ ശരിയായ രൂപത്തിൽ
നേരിട്ട് കൊണ്ട് തന്നെ ഞങ്ങളുടെ മുഴുവൻ വർക്കും
11 മാസം മുൻപ് കംപ്ലിറ്റ് ചെയ്തു.ബിൽഡിംഗ് നമ്പർ കിട്ടി.
ഇലക്ട്രിക്ക് കണക്ഷൻ കിട്ടി.എല്ലാ വർക്കും പൂർത്തിയായി.

ഇപ്പോഴും ഞങ്ങൾക്ക് സ്ഥാപനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
മാവുങ്കാൽ മുതൽ പാണത്തൂർ വരെ പോകുന്ന റോഡിന്റെ
ഇരു വശങ്ങളിലും,റോഡിന് ഭാവിയിൽ വീതി കൂട്ടുന്നതിന്
വേണ്ടി മാറ്റി വെച്ച മീറ്റർ കണക്കിലുള്ള, വീതിയിലുള്ള ഭൂമികളുണ്ട്.
എല്ലാ ജനങ്ങളും,ഈ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 
ഭൂമിയിലൂടെ ആണ് അവരവരുടെ വീടുകളിലേക്കും,സ്ഥാപനങ്ങളിലേക്കും,കയറുകയും,ഇറങ്ങുകയും,ചെയ്യുന്നത്.ഞങ്ങളുടെ സ്ഥാപനത്തിലേക്കും വാഹനങ്ങൾക്ക് ഈ റവന്യൂ ഭൂമിയിലൂടെ കയറി ഇറങ്ങാനുള്ള
അനുമതി (അത് പാട്ട കരാറിലോ,അല്ലാതെയോ)
അഭ്യർഥിച്ച് ഒന്നര വർഷം മുൻപേ ബന്ധപ്പെട്ട ജില്ലാ അധികാരികൾക്ക് അപേക്ഷ നൽകിയതാണ്.......
നിർഭാഗ്യമെന്ന് പറയട്ടെ അതിനുള്ള അനുമതി ബന്ധപ്പെട്ട അധികാരികൾ ഇത് വരെ നൽകിയിട്ടില്ല.(അനുമതി നൽകാത്തത് എതിർ ദിശയിലുള്ള ഭൂമിയുടെ ഉടമസ്ഥന്റെ കുതന്ത്രങ്ങൾ കാരണമാണെന്ന് സംശയിക്കുന്നു)

ഭാര്യയുടേയും,മക്കളുടേയും,കെട്ട് താലി വരെ വിറ്റ്
ഒരു സംരംഭം തുടങ്ങാൻ ഇറങ്ങി പുറപ്പെട്ട ഞങ്ങൾക്ക്
സ്ഥാപനം ആരംഭിക്കാൻ കഴിയില്ല എങ്കിൽ,സാജൻ തിരഞ്ഞെടുത്ത വഴി(ജീവിതം അവസാനിപ്പിക്കൽ മതപരമായി അത് നിഷിദ്ധമാണെങ്കിലും)
അല്ലാതെ മറ്റ് മാർഗ്ഗമില്ല......

ബഹു:മുഖ്യ മന്ത്രിയും,ബന്ധപ്പെട്ടവരും,ഈ വിശയം
ഗൗരവമായി പരിഗണിക്കണമെന്ന് താഴ്മയോടെ അഭ്യർഥിക്കുന്നു.

ആ പ്രദേശത്തെ നല്ലവരായ നാട്ടുകാർ,
(മത ഭേദമില്ലാതെ,കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ)മുഴുവനും,ഈ നിമിഷം
വരെ ഞങ്ങളെ സപ്പോർട്ട് ചെയ്തത് കൂടി
നന്ദി പൂർവ്വം ഇവിടെ സ്മരിക്കുകയാണ്.
നിയമ പരമായി അനുവദനീയമായ
സഹായമാണ് ഞങൾ അഭ്യർഥികുന്നത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.