ജനകീയ കൂട്ടായ്മ ലോങ്ങ് മാർച്ച് കാസർകോട് കഫീൽഖാൻ ഉൽഘാടനം ചെയ്യും

2020-01-30 23:35:41

ജനകീയ കൂട്ടായ്മ ലോങ്ങ് മാർച്ച്  ഡോക്ടർ കഫീൻ ഖാൻ ഉത്തർപ്രദേശ് കാസർകോട് ഉൽഘാടനം ചെയ്യും*

 

കാസർകോട് ; ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കുന്നതിനും, മതനിരപേക്ഷത ഇല്ലായ്മ ചെയ്ത് വംശീയ വാസിസം അടിച്ചേൽപ്പിച്ച് ജനങ്ങളെ ജാതീയമായും , വംശീയമായും ഭിന്നിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കാൻ ഉദ്ദേശിച്ച്  ഭരണഘടനയെ മാനിക്കാതെയും ബഹുമാനിക്കാതെയും വർഗ്ഗീയ ശക്തിയായ സംഘപരിവാരവും അവരുടെ രാഷ്ട്രീയ നേതൃത്വമായ ബി ജെ പി യും ഇന്ത്യയിൽ നടപ്പിലാക്കുന്ന നിക്ഷിപ്ത താല്പര്യ സംരക്ഷണ നിയമങ്ങൾക്ക് എതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾക്ക് ശക്തി പകരുന്നതിന് കേരള ജനകീയ കൂട്ടായ്മയുടെ  നേതൃത്വത്തിൽ  2020 ഫെബ്രുവരി 1 ന് കാസർകോട് ഉപ്പളയിൽ നിന്നും ആരംഭിക്കുന്ന *കേരള ജനകീയ ലോങ്ങ് മാർച്ച് ഡോക്ടർ കഫീൽ ഖാൻ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉൽഘടനം നിർവഹിക്കുന്നു .* രാവിലെ 9 മണിക്ക് കാൽനട പ്രചാരണ യാത്ര ജനകീയ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി അഡ്വക്കേറ്റ് തമ്പാൻ തോമസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശക്തവും, വലിപ്പമേറിയതും,  കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്നതുമായ ലോങ്ങ് മാർച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലൂടെയും കടന്ന് 613 കിലോമീറ്റർ സഞ്ചരിച്ച്  ലക്ഷ്യസ്ഥാനത്തെത്തുന്നു.

 ജില്ലകളിലൂടെ കടന്ന് പോകുന്ന കാൽനട പ്രചാരണ ജാഥ ഫെബ്രുവരി 1 , 2 , 3 തീയതികളിൽ കാസർകോട് ജില്ലയിലും , 4 ,5 ,6 കണ്ണൂർ ,7 ,8 ,9 ,10 കോഴിക്കോട് , 11 ,12 ,13 , 14 മലപ്പുറം ,15 , 16 , 17 , തൃശൂർ , 18 , 19 ,20 എറണാകുളം, 21 , 22 , 23 , 24 ആലപ്പുഴ , 25 , 26 , 27 കൊല്ലം , 28 , 29 , മാർച്ച് 1 തിരുവനന്തപുരം ജില്ലയിലെത്തുകയും, മാർച്ച് രണ്ടിന് രാവിലെ 9 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാജ്ഭവൻ മാർച്ചോട് കൂടി പര്യവസാനിക്കുകയും ചെയ്യുന്നു.

മുസ്ലിം മത വിശ്വാസികളെ മാറ്റി നിറുത്തികൊണ്ട്  പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ , ജനാധിപത്യ റിപ്പബ്ലിക്ക്  എന്ന ഇന്ത്യയുടെ ഭരണഘടനാ ആമുഖത്തെ തന്നെ തകർക്കുന്ന സിറ്റിസൺ ഷിപ്പ് അമേൻറ്മെൻറ് ആക്ടിനെതിരെയും, അത് നടപ്പിലാക്കുന്ന ബി ജെ പി  കേന്ദ്ര ഭരണത്തിനെതിരെയും  ഉയരുന്ന ശക്തമായ ജനരോക്ഷത്തിൽ കേരളത്തിലെ പ്രക്ഷോപങ്ങളുടെ അലയൊലികൾക്ക് ശക്തിപകർന്നു കൊണ്ട് കേരള പൊതു സമൂഹം ജാതി, മത, ലിങ്ക,  വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായി സംഘടിക്കുന്ന ഈ പ്രക്ഷോഭത്തിന് ഊർജ്ജവും മാർഗനിർദേശവും നൽകികൊണ്ട്  പ്രശസ്ത സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങൻ അണിനിരക്കുന്നു.

ജസ്റ്റിസ് കമാൽ പാഷ , അഡ്വക്കേറ്റ് തമ്പാൻ തോമസ് , ഡോക്ടർ എം ജി എസ് നാരായണൻ , എന്നിവർ മുഖ്യ രക്ഷാധികാരികളായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജനകീയ ലോങ്ങ് മാർച്ചിന് ജനകീയ കൂട്ടായ്മ ചെയർമാൻ ശ്രീ ടി.എ . മുജീബ് റഹ്മാൻ , ജനറൽ സെക്രട്ടറി മനോജ് ടി സാരംഗ് , ട്രഷറർ. അഡ്വക്കേറ്റ് ജിജാ ജെയിംസ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
കേരളത്തിലെ പ്രമുഖ കക്ഷി രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നു.  


പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ


1 ) സിസ്റ്റർ ജയ ആന്റോ മംഗലത്ത്.
(ചെയർപേഴ്സൺ, കേരള ജനകീയ കൂട്ടായ്മ കാസർകോട് ജില്ലാ)
2 ) സികെ നാസർ കാഞ്ഞങ്ങാട്
(ജില്ലാ ജനറൽ കൺവീനർ  കേരള ജനകീയ കൂട്ടായ്മ )
3 ഷുക്കൂർ കണാജെ ( ജില്ലാ ട്രഷറർ കേരള ജനകീയ കൂട്ടായ്മ ) 4 ഹമീദ് ചേരങ്കൈ (കാസർകോട് മണ്ഡലം ചെയർമാൻ) 5 ഷൗക്കത്ത് പടുവടുക്കം( കാസർകോട് മണ്ഡലം ട്രഷറർ) 6 അബൂബക്കർ ഉദുമ ( ജില്ലാ എക്സിക്യൂട്ടീവ് അംഗം) 7 ഷെരീഫ് ചെമ്പരിക്ക (എക്സിക്യൂട്ടീവ് അംഗം ) 8 മൻസൂർ അക്കര മണ്ഡലം എക്സിക്യൂട്ടീവ് അംഗം വി

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.